Loading ...

Home health

വി.എസിനെതിരായ ഉമ്മന്‍ ചാണ്ടിയുടെ ഹരജി തള്ളി; പരസ്യ പ്രസ്താവന വിലക്കാനാവില്ല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ തടയണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹരജി തിരുവനന്തപുരം അവധിക്കാല കോടതി തള്ളി. പ്രതിപക്ഷ നേതാവിന്‍െറ പരസ്യ പ്രസ്താവന വിലക്കാനാവില്ളെന്ന് ജഡ്ജി à´Ž. ബദറുദ്ദീന്‍ വ്യക്തമാക്കി. à´‰à´®àµà´®à´¨àµâ€à´šà´¾à´£àµà´Ÿà´¿ 33 കേസുകളില്‍ പ്രതിയാണെന്ന വി.എസിന്‍റെ പ്രസ്താവനക്ക് എതിരെ നല്‍കിയ മാന നഷ്ട കേസിലെ ഉപ ഹരജിയാണ് തള്ളിയത്്.
 à´‰à´®àµà´®à´¨àµâ€à´šà´¾à´£àµà´Ÿà´¿à´•àµà´•àµ എതിരെ ക്രിമിനല്‍ കേസോ എഫ്.ഐ.ആറോ ഉള്ളതായി പറഞ്ഞിട്ടില്ളെന്ന് ഉപ ഹരജിയിലെ വാദത്തിനിടയില്‍ വി.എസിന്‍റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ലോകായുക്തയിലും വിജിലന്‍സിലും മുഖ്യമന്ത്രിക്ക് എതിരെയുള്ള പരാതികളാണ് ചൂണ്ടിക്കാണിച്ചത്. ഇതിനു ആസ്പദമായ വിവരാവകാശ രേഖകളും മറ്റും വി.എസിന് വേണ്ടി ഹാജരാക്കി. മാന നഷ്ട കേസ് അവധിക്കാല കോടതി പരിഗണിക്കില്ല. വി.എസ് പരസ്യ പ്രസ്താവന നിര്‍ത്തണമെന്ന ഉപ ഹരാജിയുടെ  à´…ടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് കോടതി വാദം കേട്ടത്.

Related News