Loading ...

Home USA

ഇന്ത്യന്‍ വംശജക്ക് വൈറ്റ് ഹൗസിന്‍െറ ആദരം

ന്യൂയോര്‍ക്: ഇന്ത്യന്‍ വംശജയെ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ ആസ്ഥാനമായ വൈറ്റ് ഹൗസ് ‘മാറ്റത്തിന്‍െറ ചാമ്പ്യന്‍’ പുരസ്കാരം നല്‍കി ആദരിച്ചു. ചെന്നൈ സ്വദേശിയായ സുനിത വിശ്വനാഥിനാണ് പരിസ്ഥിതി സംരക്ഷണത്തിലെ മികവിന് പുരസ്കാരം നല്‍കിയത്. മറ്റ് 11 പേര്‍ക്കും ആദരം ലഭിച്ചിട്ടുണ്ട്.
ഹിന്ദുസമുദായംഗങ്ങളെ പരിസ്ഥിതി സംരക്ഷണത്തിന് പ്രോത്സാഹിപ്പിച്ചതിനാണ് പുരസ്കാരം. മൂന്ന് ദശാബ്ദമായി വനിത, മനുഷ്യാവകാശ സംഘടനകള്‍ക്കൊപ്പം സജീവമാണ് സുനിത വിശ്വനാഥ്. സാധന എന്ന സംഘടനയുടെ സഹസ്ഥാപകയും ബോര്‍ഡ് മെംബറുമാണ്. എകത, അഹിംസ, സാധന തുടങ്ങിയ ഹിന്ദുതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സാമൂഹിക നീതിക്ക് പരിഗണന നല്‍കിയതിനുമാണ് സുനിത വിശ്വനാഥിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.

Related News