Loading ...

Home health

മരുന്ന് വില നിയന്ത്രിക്കാന്‍ സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍, രാജ്യത്ത് ആദ്യം

കേരളത്തിലെ ഔഷധ വിപണിയില്‍ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാനത്ത് സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു സംവിധാനം നടപ്പാക്കുന്നത്. ഔഷധ വില്‍പ്പന, വിതരണ രംഗത്ത് കാതലായ മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന à´ˆ സംരംഭം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുമായി ചേര്‍ന്നാണ് നടപ്പില്‍ വരുത്തുന്നത്.  സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സംസ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ (KSPMRU - Kerala State Pharmaceutical Price Monitoring & Reosurce Unit Socitey) യായിരിക്കും ഇത് നടപ്പാക്കുക. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്ത സംരഭമാണ് സംസ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് മോണിറ്ററിങ് ആന്‍ഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയെന്ന് മന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. മരുന്ന് നിര്‍മ്മാണവും വിതരണവും ലാഭമുണ്ടാക്കാനുള്ള മേഖലയായി ചിലയിടത്തെങ്കിലും മാറിയിട്ടുണ്ട്. ഗുണനിലവാരമുള്ളതും വിലകുറഞ്ഞതുമായ മരുന്നുകള്‍ ലഭ്യമാക്കാനാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ശ്രമിക്കുന്നത്. ഇത് മാതൃകാപരമായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Related News