Loading ...

Home Australia/NZ

പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍ ; ആ​സ്‌​ട്രേ​ലി​യ​യി​ലും അ​മേ​രി​ക്ക​യി​ലും പ്ര​തി​ഷേ​ധം ശക്തം

മെ​ല്‍​ബ​ണ്‍: മോദിസര്‍ക്കാരിന്റെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ന്ത്യ​യൊ​ട്ടാ​കെ പ്രതിഷേധം അലയടിക്കുമ്ബോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ വി​ദേ​ശ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​വും. അ​മേ​രി​ക്ക, ആ​സ്‌​ട്രേ​ലി​യ എന്നിവടങ്ങളിലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍ പൗ​ര​ത്വ ഭേദഗതി നി​യ​മ​ത്തി​നെ​തി​രെ പ്രതിഷേധവുമായി രംഗത്തെത്തിയത് . ന്യൂ​യോ​ര്‍ക്കി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ന് മു​ന്നി​ലും ബോ​സ്​​റ്റ​ണി​ലെ മ​സാ​ചു​സെ​റ്റ്സ് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, കാ​ലി​ഫോ​ര്‍​ണി​യ എന്നിവടങ്ങളിലും പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​ . ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ്​ കോ​ണ്‍​ഗ്ര​സ്​ യു.​എ​സ്.​എ, കെ.​എം.​സി.​സി, ഓ​വ​ര്‍സീ​സ് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍, ഇ​ന്ത്യ​ന്‍-​അ​മേ​രി​ക്ക​ന്‍ മു​സ്‍ലിം കൗ​ണ്‍​സി​ല്‍ എ​ന്നി​വ​ക്കു പു​റ​മെ, വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധം അറിയിച്ചു . ആ​സ്​​ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍, സി​ഡ്നി എന്നീ നഗരങ്ങളില്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​ര്‍ പ്ര​തി​ഷേ​ധം നടത്തി . പ്ല​ക്കാ​ര്‍ഡു​ക​ളും പോ​സ്​​റ്റ​റു​ക​ളു​മേ​ന്തിയാണ് ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് ആ​സ്​​ട്രേ​ലി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രതിഷേധം സംഘടിപ്പിച്ചത് .

Related News