Loading ...

Home Australia/NZ

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ന്യൂസിലാന്‍റിലും പ്രതിഷേധം

കാനഡക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനുമെതിരെ പ്രതിഷേധവുമായി ന്യൂസിലാന്‍റും. കാനഡയിലെ സമാനമായ പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചൊവ്വാഴ്ച വെല്ലിംഗ്ടണിലെ ന്യൂസിലാന്‍റിലെ പാര്‍ലമെന്‍റിന് സമീപം ട്രക്കുകളുടെയും ക്യാമ്ബര്‍ വാനുകളുടെയും ഒരു സംഘം തെരുവുകള്‍ തടഞ്ഞു.

ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തിരികെ തരൂ', 'നിര്‍ബന്ധം സമ്മതമല്ല' തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ വാഹനങ്ങള്‍ ദ ബീഹൈവ് എന്നറിയപ്പെടുന്ന പാര്‍ലമെന്‍റ് മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളില്‍ പാര്‍ക്ക് ചെയ്തിരുന്നു. ആയിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വെല്ലിംഗ്ടണ്‍ സ്വദേശിയായ സ്റ്റു മെയിന്‍ പറഞ്ഞു. "ഞാന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്, പക്ഷേ വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിന് ഞാന്‍ എതിരാണ്," അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. വാക്സിനെടുക്കാന്‍ ഇഷ്ടമില്ലാത്തവരെ എന്തിനാണ് നിര്‍ബന്ധിക്കുന്നതെന്നും സ്റ്റു മെയിന്‍ ചോദിക്കുന്നു. സമാധാനപരമായി നടന്ന പ്രകടനത്തില്‍ ഇതുവരെ അറസ്റ്റുകളോ അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഭൂരിപക്ഷം ന്യൂസിലാന്‍റുകാരും സര്‍ക്കാരിന്‍റെ വാക്സിനേഷന്‍ പ്രോഗ്രാമിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ആവര്‍ത്തിച്ചു. "ന്യൂസിലാന്‍റുകാരില്‍ 96 ശതമാനവും പുറത്തു പോയി വാക്സിനേഷന്‍ എടുത്തിട്ടുണ്ട്, ഇത് അധിക പരിരക്ഷ നല്‍കിയതിനാല്‍ ഇപ്പോള്‍ കുറച്ച്‌ നിയന്ത്രണങ്ങളോടെ ജീവിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു," അവര്‍ റേഡിയോ ന്യൂസിലാന്‍റിനോട് പറഞ്ഞു.

ആരോഗ്യം, നിയമപാലനം, വിദ്യാഭ്യാസം, പ്രതിരോധം എന്നിങ്ങനെ ന്യൂസിലാന്‍റിലെ ചില മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്. റസ്‌റ്റോറന്‍റുകളിലും സ്‌പോര്‍ട്‌സ് പരിപാടികളിലും ആരാധന കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പൊതുഗതാഗതം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സ്കൂളുകള്‍, ആരോഗ്യ സേവനങ്ങള്‍ എന്നിവയ്ക്ക് ഇത് ആവശ്യമില്ല.

Related News