Loading ...

Home health

ചൂട് ചായ കുടിച്ചാല്‍ കാന്‍സര്‍ സാധ്യത; 2019ലെ കണക്ക്

ഇന്ന് കാന്‍സര്‍ എന്ന രോഗം പടര്‍ന്നു പിടിക്കുന്നത് നിസാരമായ ശീലങ്ങളിലൂടെയും ഉപയോഗങ്ങളിലൂടെയുമാണ്. നമ്മള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളില്‍ പോലും പല രോഗങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ക്യാന്‍സര്‍ പോലെ ഒരുപാട് മാരക രോഗങ്ങള്‍ക്കു കാരണക്കാര്‍ ഇവരൊക്കെ തന്നെയാണ്. അതില്‍ ചിലതു ഈ വര്‍ഷം ഉപേക്ഷിച്ചാല്‍ ഉണ്ടാക്കുന്ന രോഗങ്ങളുടെ കാഠിന്യം കുറക്കാം. ചില രോഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ചൂടു ചായയും കാപ്പിയും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ചൂട് ചായയും കാപ്പിയും കുടിക്കുന്നതിലൂടെ അത് പലപ്പോഴും അന്നനാള ക്യാന്‍സര്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇത്തരം ക്യാന്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കാവുന്നതാണ്. ചൂടുചായയും കാപ്പിയും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ഇത് പോലുള്ള മാരക രോഗത്തിന് കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഹാര സാധനങ്ങളില്‍ നിന്ന് മാത്രമല്ല നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ ചിലതും മാറ്റേണ്ടതുണ്ട്. അതിലൊന്നാണ് ഷവര്‍ കാര്‍ട്ടന്‍. പലരും വീട്ടില്‍ ബാത്ത്റൂമില്‍ നല്ല തണുത്ത ഷവര്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ അലങ്കാരത്തിന് നല്ലതാണെങ്കിലും ഇവ പലപ്പോഴും ക്യാന്‍സറിനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കാരണം പിവിസി, വിഓസി എന്നിവ കൊണ്ടാണ് ഈ കര്‍ട്ടന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ ഇത് ക്യാന്‍സര്‍ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്ന് പറയുന്നു. ഹെയര്‍ ഡൈ, അണ്ടര്‍വയര്‍ ബ്രാ, പ്രോസസ്ഡ് മീറ്റ് കൂടാതെ മാനസിക സമ്മര്‍ദ്ദം മൂലവും കാന്‍സര്‍ വില്ലന്മാരാകുന്നു. ഇതൊന്നും പൂര്‍ണമായും ഉപേക്ഷിക്കാന്‍ പലപ്പോഴും സാധ്യമല്ല. എങ്കിലും ഒരു പരിധി വരെ ഇവയെ അകറ്റി നിര്‍ത്താന്‍ നമുക്ക് സാധിക്കും. പുതു വര്‍ഷത്തില്‍ പുത്തന്‍ തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍ ഈ കാര്യങ്ങളും നിങ്ങളുടെ ശ്രദ്ധയില്‍ ഉള്‍പ്പെടുത്തുക.

Related News