Loading ...

Home Australia/NZ

ഓസ്‌ട്രേലിയയില്‍ ചാറ്റല്‍ മഴ; കാട്ടുതീയ്ക്ക് അല്‍പ്പം ആശ്വാസം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്ന പ്രദേശങ്ങളില്‍ ആശ്വാസമായി ചാറ്റല്‍ മഴയും തണുത്ത കാറ്റും. സിഡ്‌നിയിലും മെല്‍ബണിലും ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പകലുമായി മഴ പെയ്തു. എന്നാല്‍ വ്യാഴാഴ്ചയോടെ താപനില വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. മഴ പെയ്തതോടെ റോഡുകളിലെ തടസം നീക്കി ജനങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് അധികൃതര്‍ മാറ്റിത്തുടങ്ങി. കനത്ത പുക പലയിടത്തും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിരവധി പേര്‍ ഇപ്പോഴും പലഇടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. സെപ്റ്റംബറില്‍ പടര്‍ന്നു പിടിക്കാന്‍ ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ 25 പേരാണ് മരണപ്പെട്ടത്. 50 കോടിയോളം ജീവജാലങ്ങള്‍ കാട്ടുതീയില്‍പ്പെട്ടു ചത്തെന്നാണ് റിപ്പോര്‍ട്ട്.

Related News