Loading ...

Home USA

സ്നേഹം പരമാര്‍ത്ഥമായിരിക്കണം: സണ്ണി സ്റ്റീഫന്‍

ഫിലാഡല്‍ഫിയ: “അടയാളങ്ങളുടെ സമൃദ്ധികൊണ്ട് ആഘോഷിക്കേണ്ട കൂദാശയാണ് സ്നേഹം. സ്നേഹം പോലെ തോന്നിക്കുന്ന പല പ്രവര്‍ത്തികളില്‍ കുടുങ്ങി യഥാര്‍ത്ഥമായ സ്നേഹം എന്താണെന്നുപോലും അറിയാത്തവരായി നാം ജീവിക്കുന്നു. നിങ്ങള്‍ എത്ര എത്ര സുഖങ്ങള്‍ പങ്കിട്ടു എന്നതിലല്ല, നിങ്ങള്‍ അവര്‍ക്ക് വേണ്ടി ഏതറ്റം വരെ ത്യജിക്കാന്‍ തയ്യാറായി എന്നതാണ് സ്നേഹത്തിന്‍റെ പൂര്‍ണ്ണത. ഏതൊന്നാണോ നിങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യജിച്ചത് അതാണ്‌ നിങ്ങള്‍ ആസ്വദിച്ചത്”. ഫിലാഡല്‍ഫിയ മാല്‍വീന്‍ സെന്‍റ് തോമസ്‌ മാര്‍ത്തോമ്മ ചര്‍ച്ചില്‍ നടന്ന  à´à´•à´¦à´¿à´¨ കുടുംബവിശുദ്ധീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, സംഗീതജ്ഞനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ  à´¶àµà´°àµ€ സണ്ണി സ്റ്റീഫന്‍ ആഴമേറിയ വചന പ്രബോധനങ്ങളും കുടുംബജീവിതപാഠങ്ങളും 36 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സ്നേഹസന്ദേശം നല്‍കി.

 â€œà´¶à´¾à´ àµƒà´™àµà´™à´³àµâ€, പരാതികള്‍, കുറ്റപ്പെടുത്തലുകള്‍, കൊടിയ പൊസസ്സീവ്നെസ്സ് ഇതൊക്കെയല്ല സ്നേഹമെന്ന തിരിച്ചറിവാണ് ഒരാളുടെ ജീവിതത്തിന്‍റെ യഥാര്‍ത്ഥമായ മാനസാന്തരം. ഉള്ളത് കൊടുക്കുന്നതല്ല ഉള്ളം കൊടുക്കുന്നതാണ് സ്നേഹം. ഒരിലയെ മാത്രമായി നമുക്ക് സ്നേഹിക്കാനാവില്ല. ഒരിലയെ സ്നേഹിക്കുകയെന്നാല്‍ അതിന്‍റെ ചില്ലകളെ, രുചിയില്ലാത്ത വേരുകളെ, à´…à´µ രൂപപ്പെടുത്തിയ ഋതുക്കളെ ഒക്കെ സ്നേഹിക്കുകയെന്നാണ്. അവളെ ഇഷ്ടമാണ്, എന്നാല്‍ അവളുടെ ഉറ്റവരെ താങ്ങാനാകുന്നില്ല എന്നു പറയുന്നവര്‍ അവളെ രൂപപ്പെടുത്തിയ ഋതുക്കളാണ് ഉറ്റവര്‍
എന്ന് ഓര്‍ക്കണം. ഭൂമി ഇനിയും ക്രിസ്തുവിന്‍റെ ഭാഷയില്‍ മഴ പോലെ പെയ്യുകയും, വെയിലുപോലെ പരക്കുകയും ചെയ്യുന്ന സ്നേഹാനുഭവങ്ങള്‍ക്കുവേണ്ടി ഒരുങ്ങണ”മെന്നും സണ്ണി സ്റ്റീഫന്‍ വചനപ്രബോധനം നല്‍കി.
ഏകദിന കുടുംബവിശുദ്ധീകരണ സെമിനാര്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദൈവാനുഭവമായി അനുഭവപ്പെട്ടെന്നു വികാരി റവ. ഫാ. റോയി.എ.തോമസ്‌ കൃതജ്ഞതാപ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ട്രസ്റ്റി ശ്രീ സാമും സണ്ണിസ്റ്റീഫന് നന്ദി പറഞ്ഞു.

ജൂണ്‍ 19 ന് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഫിലാഡല്‍ഫിയ സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്സ് ചര്‍ച്ചിലും കുടുംബനവീകരണ സന്ദേശം നല്‍കി. തുടര്‍ന്ന് ന്യുയോര്‍ക്ക്, ന്യുജേഴ്സി, ഡാളസ് എന്നിവിടങ്ങളിലും സണ്ണി സ്റ്റീഫന്‍ നയിക്കുന്ന വചനശുശ്രൂഷകള്‍ ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ശ്രീ. ജേക്കബ് മാത്യു ( 516 787 9801 )
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News