Loading ...

Home Australia/NZ

ആസ്ട്രേലിയയെ വിട്ടൊഴിയാതെ കാട്ടുതീ; രണ്ടരലക്ഷം പേരോട് വീടൊഴിയാന്‍ നിര്‍ദേശം

സിഡ്നി: ആസ്ട്രേലിയ വന്‍കരയെ ചാമ്ബലാക്കിക്കൊണ്ട് തുടരുന്ന കാട്ടുതീയില്‍(ബുഷ് ഫയര്‍)കണക്കില്ലാത്ത നാശനഷ്ടം. വെള്ളിയാഴ്ച കാട്ടുതീ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് വിക്ടോറിയ സംസ്ഥാനത്ത് മാത്രം രണ്ടരലക്ഷത്തോളം പേരോട് വീടൊഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വര്‍ധിക്കുന്ന താപനിലയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീയുടെ പ്രധാന കാരണം.40 ഡിഗ്രീ സെല്‍ഷ്യസിനും മേലെയാണ് പലയിടത്തും ചൂട്. കഴിയുന്നവരെല്ലാം രക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്നും വിദൂര മേഖലകളിലും വനപ്രദേശങ്ങളിലും കഴിയരുതെന്നും ദുരന്ത നിവാരണ വിഭാഗം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിക്ടോറിയ കൂടാതെ ന്യൂ സൗത് വെയില്‍സിലും തെക്കന്‍ ആസ്ട്രേലിയയിലുമെല്ലാം സമാന സാഹചര്യമാണുള്ളത്.വെള്ളിയാഴ്ച വൈകീട്ടോടെ രണ്ട് ഭാഗത്തെ കാട്ടുതീ കൂടിച്ചേര്‍ന്ന് അതിരൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ ആസ്ട്രേലിയയിലെ കങ്കാരൂ ദ്വീപ് ഉള്‍പ്പടെ കടുത്ത ഭീഷണി നേരിടുകയാണ്. വംശനാശ ഭീഷണി നേരിടുന്ന സസ്തനി വര്‍ഗമായ കൊവാലകള്‍ ആയിരക്കണക്കിന് എണ്ണമാണ് കാട്ടുതീയില്‍ ചത്തൊടുങ്ങിയത്.100 കാട്ടുതീയാണ് ന്യൂ സൗത് വെയില്‍സില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. വിക്ടോറിയയിലും സമാന ദുരന്തമാണ് സംഭവിച്ചത്.

Related News