Loading ...

Home Australia/NZ

ഓസ്‌ട്രേലിയൻ നഴ്‌സിംഗ് രജിസ്‌ട്രേഷൻ: പുതിയ സംവിധാനം മാർച്ച് മുതൽ

വിദേശത്തു നിന്നെത്തുന്ന നഴ്‌സുമാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാൻ ആവശ്യമായ ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ക്ക് പകരം നിലവിൽ വരുന്ന ഔട്ട്കംസ് ബേസ്ഡ് അസസ്‌മെന്റ് എന്ന പുതിയ സംവിധാനം à´ˆ വർഷം മാർച്ചിൽ ആരംഭിക്കും. രജിസ്‌ട്രേഷനുള്ള ബ്രിഡ്ജിംഗ് കോഴ്സ് തെരഞ്ഞെടുക്കാവുന്ന അവസാന തീയതി നീട്ടി. വിദേശത്തു നിന്നെത്തുന്ന നഴ്‌സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കഴിഞ്ഞ ഒക്ടോബർ ഒന്ന് മുതൽ മാറ്റം വരുത്തിയിരുന്നു. രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ നിലവിലുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ക്ക് പകരം, ഔട്ട്കംസ് ബേസ്ഡ് അസസ്‌മെന്റ് (OBA) എന്ന പുതിയ രീതിയിലേക്കു മാറുന്നതിനുള്ള നടപടികളാണ് ഒക്ടോബറില്‍ തുടങ്ങിയത്. 2021 ഓടെ നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് ഓസ്ട്രേലിയ (NMBA) അറിയിച്ചിരിക്കുന്നത്. നിലവില്‍ ബ്രിഡ്ജിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. à´ˆ ബ്രിഡ്ജിംഗ് കോഴ്‌സ് നിര്‍ത്തലാക്കി അതിനു പകരം ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് അഥവാ OBA എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് NMBA യുടെ തീരുമാനം. അതായത് OBA തെരഞ്ഞെടുക്കുന്നവർ അസസ്‌മെന്റ് ചെയ്യാന്‍ മാർച്ച് വരെ കാത്തിരിക്കേണ്ടി വരും. ഇത് ജനുവരിയിൽ തുടങ്ങുമെന്നാണ് നേരത്തെ ബോർഡ് അറിയിച്ചിരുന്നത്. 2021ഓടെ നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. à´Žà´¨àµà´¨à´¾àµ½ നിലവില്‍ ബ്രിഡ്ജിംഗ് കോഴ്‌സ് തെരഞ്ഞെടുത്തവര്‍ക്ക് 2021ന് മുമ്പ് അതു അത് ചെയ്യാനുള്ള അവസരമുണ്ടാകും. 2020 ജനുവരി ഒന്നിനു ശേഷമുള്ള അപേക്ഷകര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന് നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ 2020 ജനുവരി ഒന്ന് എന്ന അവസാന തീയതിൽ ഇപ്പോൾ NMBA മാറ്റം വരുത്തിയിട്ടുണ്ട്. 2020 ജനുവരി 31ന് മുൻപായി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. ഇതിന് ശേഷമുള്ള, അതായത് 2020 ജനുവരി 31 മുതൽ അപേക്ഷിക്കുന്നവർക്ക് OBA മാത്രമേ തെരഞ്ഞെടുക്കാൻ കഴിയൂ. ഇവർക്ക് ബ്രിഡ്ജിംഗ് കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയില്ല. അതേസമയം OBA യുടെ ഫീസും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും NMBA പുറത്തുവിട്ടിട്ടില്ല.

Related News