Loading ...

Home USA

ഇറാന്‍ മിസൈലാക്രമണത്തില്‍ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്ക

വാഷിങ്ടണ്‍: ഇറാഖിലെ വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഇറാന്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തല്‍. പരിക്കേറ്റവരില്‍ പകുതി പേര്‍ സുഖംപ്രാപിച്ചുവെന്നും പെന്റഗണ്‍ അറിയിച്ചു.
                 പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മനിയില്‍ ചികിത്സലായിരുന്നു. ഇതില്‍ എട്ട് പേര്‍ അമേരിക്കയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒമ്പത് പേര്‍ ജര്‍മനിയില്‍ തന്നെ തുടരുകയാണ്. à´ˆ മാസം എട്ടിനാണ് ഇറാഖിലെ ഐന്‍-അല്‍ അസദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം.

Related News