Loading ...

Home Australia/NZ

കൊറോണ വൈറസ്: ഓസ്‌ട്രേലിയയിൽ ആറ് പേർ നിരീക്ഷണത്തിൽ

മെൽബൺ: ചൈനയിൽ നിന്നുള്ള കൊറോണവൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് ഓസ്‌ട്രേലിയയിൽ ആറ് പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന à´ˆ വൈറസ് ബാധിച്ചുവെന്ന സംശയത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ബ്രിസ്‌ബൈനിൽ ഒരാൾ നിരീക്ഷണത്തിലായിരുന്നു. à´ªà´¿à´¨àµà´¨àµ€à´Ÿàµ ഇയാൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ് അറിയിക്കുകയും മാറ്റിപ്പാർപ്പിച്ചിരുന്ന ഇയാളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുറഞ്ഞത് ആറ് പേർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിയിരിക്കുന്നത്. ഇതേത്തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ നാല് പേരെയും ക്വീൻസ്‌ലാന്റിൽ രണ്ട് പേരെയും പരിശോധനകൾക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ സ്വകാര്യത കണക്കിലെടുത്ത് ഇവർ താമസിക്കുന്ന പ്രദേശങ്ങളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചാൽ പൊതുജനങ്ങളെ അറിയിക്കുമെന്ന് NSW ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ഓസ്‌ട്രേലിയയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. കൊറോണവൈറസ് ഓസ്‌ട്രേലിയയിൽ എത്തുന്നത് തടയാൻ വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾ നടക്കുന്നുണ്ട്. അതേസമയം ചൈനയിൽ രോഗം കണ്ടുപിടിച്ച ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരം ഉൾപ്പെടെ എട്ട് നഗരങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

Related News