Loading ...

Home Australia/NZ

ബ്രിസ്ബേനില്‍ ദുക്റാന തിരുനാള്‍ ജൂലൈ രണ്ടിന്

ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ സെന്റ് തോമസ്, ദി അപ്പോസ്തല്‍ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവക മധ്യസ്ഥന്‍ മാര്‍ തോമാശ്ളീഹായുടെ തിരുനാള്‍ ജൂലൈ രണ്ടിനു (ശനി) ആഘോഷിക്കുന്നു.

രണ്ടിനു (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ഹോളണ്ട് പാര്‍ക്ക് സെന്റ് ജോവാക്കിം പള്ളി വികാരി à´«à´¾. ജോസഫ് തോട്ടന്‍കര തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റും. 

തുടര്‍ന്നു 2.30ന് പ്രസുദേന്തി വാഴ്ചയും തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും നടക്കും. മൂന്നിനു നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് നിയുക്ത വികാരി à´«à´¾. വര്‍ഗീസ് വാവോലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണവും സ്നേഹവിരുന്നം നടക്കും. 

വൈകുന്നേരം ഏഴിന് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗായകര്‍, നര്‍ത്തകര്‍, ഹാസ്യകലാകാരന്മാര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'സര്‍ഗസന്ധ്യ' അരങ്ങേറും. 

തിരുനാളില്‍ പങ്കെടുത്ത് മാര്‍ തോമാശ്ളീഹായുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

തിരുനാളിന്റെ വിജയത്തിനായി à´«à´¾. ജോസഫ് തോട്ടന്‍കരയുടെ നേതൃത്വത്തില്‍ ജോളി കെ. പൌലോസ്, സിബി തോമസ് (ട്രസ്റിമാര്‍), ജയിംസ് മാത്യു (പാസ്ററല്‍ കൌണ്‍സില്‍ മെംബര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 


റിപ്പോര്‍ട്ട്: ടോം ജോസഫ്

Related News