Loading ...

Home USA

റിപബ്ലിക് ദിനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അമേരിക്കന്‍ തെരുവുകളിലും പ്രതിഷേധം

വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യയുടെ 71ാമത് റിപബ്ലിക് ദിനത്തില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. അമേരിക്കയുടെ 30 ഓളം പ്രധാന പട്ടണങ്ങളിലും നിയമത്തിനെതിരേ പ്രതിഷേധപരിപാടികളും മാര്‍ച്ചും അരങ്ങേറി. അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടും ഒരുവിഭാഗം രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്‍മാരെ ദോഷകരമായി ബാധിക്കില്ലെന്നും അയല്‍രാജ്യങ്ങളിലുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധത്തെ ഇവര്‍ നേരിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബാനറുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങളുമുയര്‍ത്തിയാണ് ജനം തെരുവുകളില്‍ പ്രതിഷേധറാലികളില്‍ പങ്കെടുത്തത്. ചിക്കാഗോയിലാണ് സിഎഎയ്‌ക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് അമേരിക്കന്‍ ഇന്ത്യക്കാര്‍ തടിച്ചുകൂടിയ പ്രതിഷേധ പരിപാടിയില്‍ മൈലുകള്‍നീണ്ട മനുഷ്യച്ചങ്ങലയും തീര്‍ത്തു. ഇന്ത്യയുടെ മതേതരത്വം ഭീഷണിയിലാണെന്നും സിഎഎ റദ്ദാക്കണമെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വാഷിങ്ടണ്‍ ഡിസിയില്‍ അഞ്ഞൂറിലധികം അമേരിക്കന്‍ ഇന്ത്യക്കാര്‍ വൈറ്റ് ഹൗസിനടുത്തുള്ള ഒരു പാര്‍ക്കില്‍നിന്ന് ഇന്ത്യന്‍ എംബസിക്ക് മുന്നിലുള്ള ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച്‌ നടത്തി. ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ (ഐഎഎംസി), ഇക്വാലിറ്റി ലാബ്‌സ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (ബിഎല്‍എം), ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് (ജെവിപി), ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്‌എഫ്‌എച്ച്‌ആര്‍) തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

Related News