Loading ...

Home health

പൊള്ളലേറ്റാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

നിങ്ങള്‍ വീട്ടില്‍ ജോലി ചെയ്യുമ്പോൾ  ആവി തട്ടിയുള്ള പൊള്ളല്‍, സ്റ്റൗവിലെ ബര്‍ണറില്‍ നിന്നുള്ള തീ കൊണ്ടുള്ള പൊള്ളല്‍, തിളച്ച വെള്ളം ദേഹത്ത് വീണുള്ള പൊള്ളല്‍, ചൂടുപാത്രത്തില്‍ സ്പര്‍ശിച്ചുള്ള പൊള്ളല്‍ എന്നിങ്ങനെ ചെറിയ തോതിലുള്ള പൊള്ളലുകള്‍ സംഭവിക്കാറില്ലേ തുടര്‍ന്ന് ഉടനടി വീട്ടമ്മമാര്‍ ചെയ്യുന്ന പ്രാഥമിക ചികത്സയാണ് വീട്ടില്‍ പല്ലു തേക്കുന്ന പേസ്റ്റ് തേന്‍ എന്നിവ പുരട്ടുന്നത് . എന്നാല്‍ അത് പൊള്ളിയ ഭാഗത്ത് പഴുപ്പുണ്ടാകാനും അണുബാധയുണ്ടാകാനും ഇടയാക്കും. പേസ്റ്റിലും മഷിയിലുമുള്ള രാസവസ്തുക്കള്‍ പൊള്ളിയ ചര്‍മത്തിലൂടെ എളുപ്പത്തില്‍ ഉള്ളില്‍ കടന്നാണ് അണുബാധയുണ്ടാകുന്നത്. ചികിത്സ നല്‍കുന്നതിന് മുന്‍പ് ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമാണ്. പൊള്ളലേല്‍ക്കുമ്ബോള്‍ കോശകലകളിലെ ജലാംശം വലിയ തോതില്‍ നഷ്ടപ്പെടും. ഇത് കോശങ്ങള്‍ക്കിടയില്‍ കേന്ദ്രീകരിക്കപ്പെടുമ്പോൾ  ശരീരത്തില്‍ പോളയുണ്ടാകാം. ഇത് പൊട്ടിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കും. പൊട്ടിപ്പോകാതിരിക്കാന്‍ പോള പൂര്‍ണമായും മറയുന്ന രീതിയില്‍ വൃത്തിയുള്ള തുണികൊണ്ട് മൂടി അയഞ്ഞ രീതിയില്‍ കെട്ടുന്നതാണ് നല്ലത്. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് ക്രീം പുരട്ടാം.
പൊള്ളലേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
പൊള്ളലേറ്റയാളെ അതിന് കാരണമായ വസ്തുവില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക.
പൊള്ളിയ ഭാഗം ശുദ്ധജലം കൊണ്ട് കഴുകുക. പൈപ്പ് തുറന്ന് പൊള്ളിയ ഭാഗം അതിന് താഴെ പിടിക്കുന്നതാണ് നല്ലത്. 15-20 മിനിറ്റ് നേരം ഇങ്ങനെ പിടിക്കണം. പൊള്ളിയ ഭാഗം വൃത്തിയുള്ള പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി ആശുപത്രിയിലേക്ക് കൊണ്ടുപോവുക.പൊള്ളലിനെത്തുടര്‍ന്നുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഓയിന്റ്‌മെന്റ് മാത്രമേ പൊള്ളിയ ഭാഗത്ത് പുരട്ടാവൂ.




Related News