Loading ...

Home USA

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടല്‍ജലത്തില്‍ അമ്ലാംശം വര്‍ധിക്കുന്നു; പുറംതോടുകളും മറ്റ് ശരീരഭാഗങ്ങളും നഷ്ടപ്പെട്ട് ഞണ്ടുകള്‍

കാലാവസ്ഥാ വ്യതിയാനം ഭീഷണിയാകുന്നുവെന്ന് ഗവേഷകര്‍. അമേരിക്കയുടെ പടിഞ്ഞാറന്‍ തീര മേഖലകളില്‍ സമുദ്രത്തിലെ ഉയര്‍ന്ന തോതിലുളള അമ്ലാംശം മൂലം ഞണ്ടുകളുടെ കട്ടിയുള്ള പുറംതോട് ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ നഷ്ടപ്പെടുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിസിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അന്തരീക്ഷത്തിലെ ഉയര്‍ന്ന തോതിലുള്ള കാര്‍ബര്‍ഡയോക്‌സൈഡ് സമുദ്രജലത്തില്‍ കലരുന്നതോടെ ജലത്തിലെ ഹൈഡ്രജന്‍ അയോണുകളുടെ സാന്ദ്രത വര്‍ധിക്കുന്നു. ഇതോടെ ഉയര്‍ന്ന തോതില്‍ അമ്ലീകരണം നടക്കുകയും ജലത്തിലെ പിഎച്ച്‌ നിലയും കാര്‍ബണേറ്റ് അയോണുകളും താഴുകയും ചെയ്യുന്നു. പവിഴപ്പുറ്റുകളുടെയും ഞണ്ടുകളുടെയും കക്കകളുടെയും ഘടനാ നിര്‍മ്മാണത്തിനും അവയുടെ പുറംതോട് നിലനിര്‍ത്തുന്നതിനും കാല്‍സ്യം കാര്‍ബണേറ്റിന്റെ സാന്നിധ്യം അത്യാവശ്യമാണ്. എന്നാല്‍, കാര്‍ബനേറ്റ് അയോണുകള്‍ ക്രമാതീതമായി കുറയുന്നതോടെ പുറംതോടുകളുടെ ശക്തി ക്ഷയിച്ച്‌ അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കും. ഞണ്ടുകളുടെ വളര്‍ച്ചയെ തന്നെ ഈ പ്രശ്‌നങ്ങള്‍ സാരമായി ബാധിക്കും. ഞണ്ടുകളുടെ സഞ്ചാരത്തിന് സഹായിക്കുന്ന ചെറു രോമങ്ങള്‍ പോലെ തോടുകളില്‍ കാണപ്പെടുന്ന ഗ്രഹണേന്ദ്രിയങ്ങള്‍ക്കും സമുദ്ര ജലത്തിലെ താഴ്ന്ന പിഎച്ച്‌ നില മൂലം സാരമായ നാശം സംഭവിച്ചതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Related News