Loading ...

Home USA

ടെക്‌സസ് വോട്ടര്‍ റജിസ്‌ട്രേഷന്‍ സമയപരിധി ഫെബ്രുവരി 3ന് അവസാനിക്കുന്നു

ഓസ്റ്റിന്‍ : മാര്‍ച്ച്‌ 3ന് നടക്കുന്ന ടെക്‌സസ് പ്രൈമറി തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 3ന് അവസാനിക്കും. പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന പ്രൈമറി ഏര്‍ലി വോട്ടെടുപ്പ് ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍ തൂക്കമുള്ള ടെക്‌സസ് സംസ്ഥാനം ഇത്തവണ ആരെ പിന്തുണക്കുമെന്ന് പ്രവചിക്കാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇരുപാര്‍ട്ടികളിലെയും വോളണ്ടിയാര്‍മാര്‍ വീടുതോറും കയറി ഇറങ്ങിയിരുന്നു. ഇത്തവണ സംസ്ഥാനം ഡമോക്രാറ്റിക് പാര്‍ട്ടി പിടിച്ചെടുക്കുമെന്ന് വിശ്വാസം പ്രകടിപ്പിക്കുമ്ബോള്‍, തങ്ങളുടെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് ആരേയും അനുവദിക്കില്ല എന്ന പ്രതിജ്ഞയെടുത്താണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ടെക്‌സസ് സംസ്ഥാനത്തെ ഗവര്‍ണര്‍ ഗ്രോഗ് ഏബെട്ടിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ശക്തമായി അടിത്തറ ഉണ്ടാകുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും ട്രംപിന് ശക്തമായ പിന്തുണ നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരിക്കും ടെക്‌സസ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Related News