Loading ...

Home health

കൊറോണ: ശുചിയായിരിക്കൂ, ആരോഗ്യത്തോടെയിരിക്കൂ

ഡിസംബര്‍ ആദ്യവാരം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശ്വാസകോശ അണുബാധയായ കൊറോണ എന്ന വൈറസ് രോഗം ഇന്ത്യയിലാദ്യമായി തൃശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പരിഭ്രാന്തരാവാതെ ജാഗ്രത പാലിക്കുക. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും ശരീരദ്രവങ്ങളുമായി സമ്ബര്‍ക്കമുണ്ടാവുമ്ബോഴും പകരുന്ന à´ˆ രോഗം ചിലപ്പോള്‍ ന്യൂമോണിയയിലേക്ക് നയിക്കാനും മരണകാരണമാവാനും സാധ്യതയുണ്ട്. ശുചിയായും ആരോഗ്യത്തോടെയും കഴിയുക എന്നതാണ് രോഗം പകരാതിക്കാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. * കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഇടയ്ക്കിടെ കഴുകുക. * ചുമയ്ക്കുമ്പോഴും  തുമ്മുമ്പോഴും  വായും മൂക്കും മെഡിക്കല്‍ മാസ്‌ക് കൊണ്ടോ ടിഷ്യു കൊണ്ടോ മൂടുക. അതിന് ശേഷം കൈകള്‍ കഴുകി മാസ്‌കും ടിഷ്യുവും നിര്‍മ്മാര്‍ജനം ചെയ്യുക * പനിയും ചുമയുള്ള ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പനിയോ ചുമയോ ശ്വാസം മുട്ടലോ അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടുക.



Related News