Loading ...

Home health

കൊറോണ വൈറസ് തിരിച്ചറിയുന്നത് എങ്ങനെ !; വൈറസ് ബാധിച്ചവര്‍ ആദ്യം കാണിച്ച ലക്ഷണങ്ങള്‍ എന്തെല്ലാം

ഇന്ന് ലോകത്തെയാകെ അങ്കലാപ്പില്‍ ആക്കിയിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. എന്നാല്‍ എന്താണ് കൊറോണ വൈറസ് എങ്ങനെ ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു എന്നുള്ളതെല്ലാം പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. രോഗം പകരാന്‍ ഇടയുള്ള സാഹചര്യങ്ങള്‍, രോഗകാരികളായ വൈറസുകള്‍ ഒരാളില്‍ നിന്ന് എങ്ങനെ മറ്റൊരാളിലേക്ക് പകരുന്നു എന്നുള്ളതെല്ലാം നിര്‍ബന്ധമായും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ഇത് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താന്‍ എത്ര കാലതാമസം എടുക്കും എന്നുള്ളത് വരെ പലരേയും അസ്വസ്ഥതപ്പെടുത്തുന്നതാണ്. എന്താണ് കൊറോണ വൈറസ് എന്നുള്ളതാണ് ആദ്യം അറിയേണ്ടത്. മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നത്. മൃഗങ്ങളെയായാലും മനുഷ്യരെയായാലും അവരുടെ ശ്വസന നാളികളെയാണ് ഈ വൈറസുകള്‍ ബാധിക്കുന്നത്. മനുഷ്യരാശിക്ക് തന്നെ ഭീഷണിയാവുന്ന തരത്തിലാണ് ഇന്ന് കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ബാധിക്കുന്നത്. ഇത്തരം വൈറസുകള്‍ മനുഷ്യരില്‍ വന്നാല്‍ അവയുടെ കോശങ്ങള്‍ പിളര്‍ന്ന് അവിടെ പ്രത്യുത്പാദനം നടത്തുകയാണ് ചെയ്യുന്നത്. മനുഷ്യര്‍, കന്നുകാലികള്‍, കോഴികള്‍, നായകള്‍, പൂച്ചകള്‍ എന്നിവയില്‍ എല്ലാം ഇത്തരം വൈറസ് ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്താണ് കൊറോണ വൈറസ് എന്ന് അറിഞ്ഞാല്‍ അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ള കാര്യം കൂടി അറിഞ്ഞിരിക്കണം. മൃഗങ്ങള്‍ക്കിടയില്‍ പൊതുവേ കാണപ്പെടുന്ന ഒന്നാണ് ഈ വൈറസുകള്‍. മനുഷ്യന്‍ ഉള്‍പ്പടെയുള്ള സസ്തനികളുടെ ശ്വസന നാളിയെ ആണ് ഈ വൈറസ് ബാധിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും ഇത് പകരുന്നുണ്ട്. മൃഗങ്ങളുമായുള്ള സമ്ബര്‍ക്കമാണ് രോഗം പകരാന്‍ ഇടയാകുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിനെക്കുറിച്ച്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. രോഗബാധിതനായ വ്യക്തി ചുമക്കുകയോ തുമ്മുകയോ ചെയ്താല്‍ ഇത് വഴി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഈ വൈറസ് പകരുന്നുണ്ട്. വൈറസ് ബാധിച്ച വ്യക്തിക്ക് കൈകൊടുക്കുകയോ അയാളുമായി അടുത്തിടപഴകുകയോ ചെയ്യുന്നത് വഴി ഈ വൈറസ് നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാവുകയാണ് ചെയ്യുന്നത്. വളരെ അപൂര്‍വ്വമായി വിസര്‍ജ്യങ്ങളില്‍ നിന്നും ഇത്തരം വൈറസ് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തി എതെങ്കിലും വസ്തുക്കളില്‍ തൊടുകയോ അത് കൊണ്ട് കണ്ണിലോ മൂക്കിലോ തൊട്ടാല്‍ അത് പലപ്പോഴും രോഗം ബാധിക്കുന്നതിന് സാധിക്കുന്നുണ്ട്. വൈറസ് ബാധിച്ചവരില്‍ നിന്ന് അടുത്ത ഒരാളിലേക്ക് രോഗം പകരുന്നതിന് വളരെയധികം സാധ്യതകള്‍ ഉണ്ടാവുന്നുണ്ട്. വൈറസ് ബാധിച്ചയാള്‍ക്ക് പത്ത് ദിവസം കൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ട്. കടുത്ത പനി, ചുമ, ജലദോഷം, അമിത ക്ഷീണം, ശ്വാസതടസ്സം വിട്ടു മാറാത്ത ക്ഷീണം, തലകറക്കം എന്നിവയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ ലക്ഷണങ്ങള്‍ അല്ലെങ്കില്‍ അസ്വസ്ഥത എന്ന് കരുതി വിട്ടുനില്‍ക്കുമ്ബോള്‍ മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയിലേക്കാണ് പിന്നീട് കാര്യങ്ങള്‍ എത്തുന്നത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരിക്കും പിന്നീട് രോഗം മൂര്‍ച്ഛിക്കുന്ന ഓരോ അവസ്ഥയിലും ഉണ്ടാവുന്നത്. ശരീര സ്രവങ്ങളില്‍ നിന്നാണ് ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ചുമക്കുമ്ബോഴും തുമ്മുമ്ബോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് വായും മൂക്കും പൊത്തി വേണം ചുമക്കുന്നതിനോ തുമ്മുന്നതിനോ ശ്രദ്ധിക്കേണ്ടത്. വൈറസ് ബാധയേറ്റയാള്‍ തൊടുന്ന വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാവാം. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. അതിന് വേണ്ടി ആദ്യം പരിസര ശുചിത്വം തന്നെയാണ് പ്രധാനം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുന്നതിന് ശ്രദ്ധിക്കണം. ചുമക്കുമ്ബോഴും തുമ്മുമ്ബോഴും വായും മൂക്കും ടവ്വല്‍ കൊണ്ട് പൊത്തിപ്പിടിക്കുന്നതിന് ശ്രദ്ധിക്കണം. പനി ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പാതി വേവിച്ച മാംസം കഴിക്കരുത്. വേവിക്കാത്ത മാംസം പാല്‍ മൃഗങ്ങള്‍ എന്നിവയെ കൈകാര്യം ചെയ്യുമ്ബോള്‍ വളരെയധികം ശ്രദ്ധ വേണം. വളര്‍ത്തു മൃഗങ്ങള്‍ ആണെങ്കില്‍ പോലും അടുത്തിടപഴകുമ്ബോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. പുറംരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

Related News