Loading ...

Home USA

ഇറാനെതിരെ യുദ്ധം വേണ്ട സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ്

വാഷിംഗ്ടണ്‍ ഡി സി: 'ഇറാനെതിരെ യുദ്ധം യാതൊരു കാരണവശാലും അനുവദിക്കുകയില്ല' സൈനിക നടപടിക്കാവശ്യമായ ഫണ്ട് തടഞ്ഞ് യു എസ് ഹൗസ് ബില്‍ പാസ്സാക്കി. ജനുവരി 30 വ്യാഴാഴ്ചയായിരുന്നു ബില്‍ വോട്ടിനിട്ടത്. ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധിയുമായ റൊ ഖന്ന അവതരിപ്പിച്ച 'നൊ വാര്‍ എഗെന്‍സ്റ്റ് ഇറാന്‍ ആക്‌ട്' യു എസ് ഹൗസില്‍ 175 വോട്ടുകള്‌ക്കെതിരെ 228 വോട്ടുകള്‍ക്ക് പാസ്സായി. സെനറ്റില്‍ ഈ ബില്‍ പരാജയപ്പെടുമെന്നതിന് തര്‍ക്കമില്ല. ഇറാനെതിരെ യുദ്ധത്തിന് കോണ്‍ഗ്രസ് ആരേയും അനുവദിക്കുകയില്ല എന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ബില്‍ അംഗീകരിച്ചതിലൂടെ നേടിയെടുത്തതെന്ന് റൊ ഖന്ന അഭിപ്രായപ്പെട്ടു. ഇറാനിയന്‍ ജനറല്‍ ക്വാസിം സുലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിക്കുവാന്‍ ട്രംമ്ബ് ഉത്തരവ് നല്‍കിയതിനെ ഡമോക്രാറ്റുകള്‍ പരസ്യമായി രംഗത്തെത്തിയത്ചൂടു പിടിച്ച വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇറാന്റെ തിരിച്ചുള്ള മിസൈല്‍ ആക്രമണത്തില്‍ 50 ല്‍പരം സൈനികരുടെ തലച്ചോറിന് ക്ഷതം ഉണ്ടാക്കിയതായി പെന്റഗണ്‍ വെളിപ്പെടുത്തിയിരുന്നു. പെട്ടന്നുള്ള സ്വയം പ്രതിരോധത്തിനോ, പ്രത്യേകം കോണ്‍ഗ്രസ് ചുമതലപ്പെടുത്തുന്ന സൈനിക നടപടികള്‍ക്കോ മാത്രം ഫെഡറല്‍ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള അനുമതി മാത്രമാണ് പ്രസിഡന്റിനുള്ളതെന്ന് ബിന്‍ വ്യക്തമാക്കുന്നു. ഈ ബില്‍ വളരെ നിരുത്തരവാദിത്വവും, അപകടവും പിടിച്ചതുമാണെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

Related News