Loading ...

Home USA

ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതിക്ക് വന്‍ തിരിച്ചടി

യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതിക്ക് വന്‍ തിരിച്ചടി. ഫലസ്തീന്‍ ജനതക്കു പുറമെ അറബ്, മുസ്ലിം ലോകവും പദ്ധതി അപ്പാടെ തള്ളി. ഗള്‍ഫ് മേഖലയിലെ സൗഹൃദ രാജ്യങ്ങളെ കൂടെ നിര്‍ത്താനുള്ള ട്രംപിന്റെ നീക്കവും പാളി. ഇതോടെ പദ്ധതിയുടെ തുടര്‍ നടപടികളും വൈറ്റ് ഹൗസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.ഇസ്രായേലിന്‍റെ അവിഭാജ്യ തലസ്ഥാനമായി ജറൂസലമിനെ നിലനിര്‍ത്തുകയും ഉപാധികളുടെ പുറത്ത് ഭാവിയില്‍ ഫലസതീന്‍ ജനതയുടെ രാഷ്ട്രം പരിഗണിക്കുകയും ചെയ്യുക എന്നതാണ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി നിര്‍ദേശത്തിെന്‍റ ഉള്ളടക്കം.അടിമുടി ദുരൂഹത നിറഞ്ഞ പദ്ധതി ട്രംപിന്‍റെ മരുമകന്‍ ജാരദ് കുഷ്നറുടെ മേല്‍നോട്ടത്തിലാണ് തയാറാക്കിയത്. പുറന്തള്ളപ്പെട്ട ഫലസ്തീനികളുടെ തിരിച്ചുവരവ് പോലും വിലക്കുന്ന പദ്ധതി ഇസ്രായേല്‍ താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നത്.അതുകൊണ്ടു തന്നെ പദ്ധതി പൂര്‍ണമായും തള്ളാന്‍ ഫലസ്തീനിലെ ഫതഹ്, ഹമാസ് വിഭാഗങ്ങള്‍ ആദ്യം തന്നെ തീരുമാനിച്ചു. തുടര്‍ന്നു ചേര്‍ന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയും പദ്ധതി അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൈറോയില്‍ ചേര്‍ന്ന 57 അംഗ മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും പദ്ധതി തള്ളിയതോടെ പശ്ചിമേഷ്യയില്‍ ട്രംപും അമേരിക്കയും ഒറ്റപ്പെടുകയാണ്. ഗള്‍ഫ് മേഖലയിലെ ചില രാജ്യങ്ങളുടെ പിന്തുണ പദ്ധതിക്കുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ട്രംപിന്‍റെ ലക്ഷ്യവും വിജയിച്ചില്ല.അറബ്, മുസ്ലിം രാജ്യങ്ങളുടെ പൊതുവികാരത്തിനൊപ്പം തന്നെയാണ് ഇൗ രാജ്യങ്ങളും നിലയുറപ്പിച്ചത്. ചില അറബ് രാജ്യങ്ങളെ മുന്നില്‍ നിര്‍ത്തി ഫലസ്തീന്‍ സര്‍ക്കാറുമായി സമവായം രൂപപ്പെടുത്താനുള്ള ട്രംപിന്‍റെ തന്ത്രം കൂടിയാണ് പരാജയപ്പെട്ടത്. ഫലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രായേല്‍ പക്ഷപാതിത്വം തുടരുന്ന അമേരിക്കയുമായി യാതൊരു ചര്‍ച്ചയും വേണ്ടതില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഫലസ്തീന്‍ കൂട്ടായ്മകള്‍. യൂറോപ്യന്‍ യൂനിയന്‍, മറ്റു വന്‍ശക്തി രാജ്യങ്ങള്‍ എന്നിവയുടെ ഭാഗത്തു നിന്നും അനുകൂല പിന്തുണ ഉറപ്പാക്കാനള്ള ട്രംപിന്‍റെ നീക്കവും പരാജയപ്പെടുകയാണ്.

Related News