Loading ...

Home USA

2019ല്‍ അമേരിക്ക നാടുകടത്തിയത് 1,600 ഇന്ത്യക്കാരെ: നിയമ ലംഘനത്തിന് പിടിയിലായത് 8,447 പേര്‍

ജലന്ധര്‍: 2019ല്‍ അമേരിക്കയില്‍ നിന്നും 1,616 പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. 2014ന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണ് ഇത്. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച 8,447 ഇന്ത്യക്കാരെ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നിന്നും പിടികൂടിയതായും ഐസിഇ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരില്‍ 422 സ്ത്രീകളും 8022 പുരുഷന്മാരും ഉള്‍പ്പെടുന്നു. അതേസമയം, മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 2014ലെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏകദേശം നാലിരട്ടിയാണ് 2019ലെ കണക്ക്. 2,306 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വര്‍ഷം ഐസിഇ പിടികൂടിയത്. ഇതോടൊപ്പം ഐസിഇയുടെ തടങ്കല്‍ കേന്ദ്രത്തിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും ആനുപാതികമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018ല്‍ 359 സ്ത്രീകള്‍ അടക്കം 9818 ഇന്ത്യക്കാരെയാണ് അമേരിക്കയിലെ ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത്. ഇതുവരെയുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ കണക്കാണ് ഇത്. 611 ഇന്ത്യക്കാരെ അതേവര്‍ഷം ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു. മെക്‌സിക്കോ വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച പഞ്ചാബില്‍ നിന്നുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വീഡിയോ കഴിഞ്ഞ വര്‍ഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് അരിസോണ മരുഭൂമിയില്‍ 6 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം യുഎസിലുള്ള അച്ഛന്റെ അടുത്തേക്ക് പോകുന്ന വഴിയാണ് ഈ കുഞ്ഞ് മരിച്ചത്. ഇതിന് പുറമേ ജൂലൈ മൂന്നാം വാരത്തില്‍ പുറത്തു വന്ന വീഡിയോയില്‍ മെക്‌സിക്കോ അമേരിക്കന്‍ അതിര്‍ത്തി മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന പുരുഷനെയും സ്ത്രീയെയും കാണാം. പഞ്ചാബി സംസാരിക്കുന്ന ഇവര്‍ കുട്ടികള്‍ക്കൊപ്പമാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. പഞ്ചാബില്‍ നിന്നുള്ള പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും കുട്ടികളോടൊപ്പം അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഈ വീഡിയോകള്‍ വ്യക്തമാക്കുന്നത്.

Related News