Loading ...

Home health

കോളസ്‌ട്രോള്‍ കൂടുതലാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

പ്രായഭേദമന്യേ എല്ലാവരെയും പിടികൂടുന്ന ഒന്നാണ് കൊളസ്ട്രോള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് ആവശ്യമാണ്. ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന à´šà´¿à´² ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും കൊളസ്ട്രോള്‍ അത്യാവശ്യമാണ്. എന്നാല്‍ à´ˆ ലിമിറ്റ് വിട്ടു പോകുമ്ബോഴാണ് പ്രശ്നമുണ്ടാകുന്നത്. ശരീരത്തില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോളാണ്. കൊളസ്ട്രോള്‍ അധികമാകുമ്ബോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള് പല പ്രശ്നങ്ങളിലേയ്ക്കു വഴി വയ്ക്കും. ഹൈ കൊളസ്ട്രോളിന്റെ à´šà´¿à´² ലക്ഷണങ്ങള്‍' 1. നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാല്‍ ഇത് കൊളസ്ട്രോള്‍ അധികമാകുമ്ബോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്കു കാരണം. 2. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അധികമാകുമ്ബോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. ഇതും ഹൈ കൊളസ്ട്രോളിന്റെ ലക്ഷണമായി കരുതാം. 3. കയ്യിലുണ്ടാകുന്ന വീര്‍പ്പും മരവിപ്പുമെല്ലാം ഹൈ കൊളസ്ട്രോളിന്റെ തുടക്കലക്ഷണങ്ങളാണ്. അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ രക്തപ്രവാഹം തടസപ്പെടത്തുന്നതാണ് ഇതിന് കാരണം. 4. വായ്നാറ്റം കൂടിയ കൊളസ്ട്രോളുള്ളവര്‍ക്കു വരുന്ന ഒരു പ്രശ്നമാണ്. ഹാലിറ്റോസിസ് എന്നാണ്കാരണമുണ്ടാകുന്ന à´ˆ അവസ്ഥയ്ക്കു പറയുന്നത്. ഇതിനു കാരണം ലിവറിലുണ്ടാകുന്ന ഒരു ഘടകമാണ്. കൊളസ്ട്രോള്‍ അധികമാകുമ്ബോള്‍ വേണ്ട വിധത്തില്‍ ദഹിപ്പിയ്ക്കാന്‍ കരളിന് കഴിയില്ല. ഇത് വായില്‍ ഉമിനീരു കുറയാനും വായ്നാറ്റത്തിനുമെല്ലാം കാരണമാകുന്നു. 5. കൊളസ്ട്രോള്‍ അധികമാകുമ്ബോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കും. 6.തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഇത് ചിലപ്പോള്‍ അസുഖമാകണമെന്നുമില്ല, à´šà´¿à´² പ്രത്യേക ശാരീരിക അവസ്ഥകള്‍ കൊണ്ടോ അന്തരീക്ഷത്തിലെ ചൂടുയരുയരുമ്പോഴോ   ഒക്കെയാകാം. എന്നാല്‍ കൊളസ്ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം.



Related News