Loading ...

Home Africa

കൊറോണ വൈറസ് ബാധ; ആ​ഫ്രി​ക്ക​യി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കെയ്റോ: ചൈനയില്‍ പടര്‍ന്ന പിടിച്ച കൊറോണ വൈറസ് ബാധ ആഫ്രിക്കയിലും സ്ഥിരീകരിച്ചു. ഈജിപ്തില്‍ നിരീക്ഷണത്തിലുള്ള വിദേശപൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം കെയ്റോ വിമാനത്താവളം വഴി എത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രക്കാരില്‍ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കുറഞ്ഞ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ വൈറസ് ബാധ വേഗത്തില്‍ പടരാന്‍ സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളുമായി രാഷ്ട്രീയ, സാമ്ബത്തിക, സൈനിക സഹകരണങ്ങള്‍ ചൈനക്കുണ്ട്. അതിനാല്‍, വളരെയധികം ചൈനീസ് തൊഴിലാളികള്‍ ആഫ്രിക്കയില്‍ ജോലി ചെയ്യുന്നുണ്ട്.അതുകൊണ്ട് തന്നെ വൈറസ് ബാധ പടരുന്നതിന് സാധ്യത കൂടുതലാണ്.

Related News