Loading ...

Home USA

മതാടിസ്ഥാനത്തില്‍ പൗരത്വ നിര്‍ണയം നടത്താനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി; വിമര്‍ശിച്ച്‌ യുഎസ് ഫെഡറല്‍ പാനല്‍

വാഷിങ്ടണ്‍: വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വിമര്‍ശനവുമായി യുഎസ് ഫെഡറല്‍ പാനല്‍. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് യുഎസ് ഫെഡറല്‍ പാനല്‍ നിരീക്ഷിച്ചു. പൗരത്വ ഭേദഗതി നിയമമാക്കിയതോടെ ഇന്ത്യയ്ക്കകത്ത് വ്യപകമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെന്നും അതിനെതിരെ അക്രമപരമായ അടിച്ചമര്‍ത്തലാണ് ഇന്ത്യയിലെ സര്‍ക്കാര്‍ നടത്തിയതെന്നും പാനല്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള ശ്രമമാണെന്ന ഭയമുള്ളതായും പാനല്‍ പറയുന്നു.
ഈ നടപടി ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ വ്യപകമായി നിഷേധിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്ന് യുഎസ് പ്രതിനിധിസഭയിലെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വീസ് റിപ്പോര്‍ട്ടില്‍ നേരത്തെ പറഞ്ഞിരുന്നു.

Related News