Loading ...

Home USA

ഡാളസ് കേരള അസോസിയേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ 22 ന്

ഡാളസ്: അമേരിക്കന്‍ മലയാളികള്‍ക്ക് വില്‍പത്രം തയാറാക്കുന്നതിനെകുറിച്ചും വിവിധ ട്രസ്റ്റ് രൂപീകരണങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിന് ഡാളസ് കേരള അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഗാര്‍ലന്‍റ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാര്‍. കഴിഞ്ഞ 20 വര്‍ഷമായി ടെക്സസ്, ഇല്ലിനോയ് സംസ്ഥാനങ്ങളില്‍ എസ്റ്റേറ്റ് പ്ലാനിംഗിനെക്കുറിച്ചു വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കുന്ന അറ്റോര്‍ണി അറ്റ് ലൊ ജോണ്‍ എസ്. കൊസന്‍സയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കൃത്യസമയത്ത് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് :
പ്രദീപ് നാഗനൂലില്‍ : 973 580 8784

Related News