Loading ...

Home health

പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണമേകാന്‍ ആബട്ട് പുതിയ ഫോര്‍-സ്‌ട്രെയ്ന്‍ ഫ്‌ളൂ വാക്‌സിന്‍ അവതരിപ്പിച്ചു

കൊച്ചി: ആഗോള ആരോഗ്യപരിരക്ഷ കമ്പനിയായ ആബട്ട് പകര്‍ച്ചവ്യാധികള്‍ക്കെതിരായ പുതിയ ഇനാക്ടിവേറ്റഡ് ക്വാഡ്രിവാലന്റ് വാക്‌സിന്‍ അവതരിപ്പിച്ചു. നാല് വൈറസ് സ്‌ട്രെയ്‌നുകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്ന ആദ്യ സബ്-യൂണിറ്റ് വാക്‌സിനാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ള ഇന്ത്യയിലെ ഏക 0.5 ക്വാഡ്രിവാലന്റ് ഫ്‌ളൂ വാക്‌സിനാണിത്. യഥാര്‍ഥത്തില്‍ ആറുമാസം മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് നല്‍കാവുന്നതാണ്. 0.5 എംഎല്‍ വാക്‌സിനെടുക്കുന്ന മൂന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിക്കുന്നതാണ്. ആഗോളതലത്തില്‍ അംഗീകാരം നേടിയിട്ടുള്ള ആബട്ടിന്റെ വാക്‌സിന്‍ ഒരേസമയം നാല് വ്യത്യസ്ത ഫ്‌ളൂ വൈറസ് സ്‌ട്രെയ്‌നുകള്‍ക്കെതിരേ പ്രതിരോധം സൃഷ്ടിച്ചുകൊണ്ട് വിപുലമായ സംരക്ഷണം നല്‍കുന്നു. അതുകൊണ്ട് ക്വാഡ്രിവാലന്റ് അഥവ ടെട്രാവാലന്റ് വാക്‌സിന്‍ എന്നാണ് ഈ വാക്‌സിന്‍ അറിയപ്പെടുന്നത് .

Related News