Loading ...

Home Australia/NZ

കൊറോണ വൈറസ് ഭീതി: ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം കുത്തനെ ഇടിഞ്ഞു

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം കുത്തനെ ഇടിഞ്ഞു. 11 വർഷത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളർ മൂല്യം ഇടിഞ്ഞത്. രാവിലെ വ്യാപാരം തുടങ്ങുമ്പോൾ 66 യുഎസ് സെൻറ്റിലേക്ക് താഴ്ന്നിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ 50 ബില്യൺ ഇടിഞ്ഞു. കൊറോണ വൈറസ് പടരുന്നത് ആഗോള സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുന്നു എന്ന് നിക്ഷേപകർ സംശയിക്കുന്നു. ഇതേതുടർന്നാണ് ഡോളറിൻറെ മൂല്യം ഒരു ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നത്. കൊറോണ വൈറസ് പടർന്നു പിടിക്കുന്നതോടെ വിവിധ കമ്പനികൾ നഷ്ടമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതേ തുടർന്ന് വെള്ളിയാഴ്ച യുഎസ്, യൂറോപ്യൻ വിപണികളിൽ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടന്നത്. ഇതിനുപിന്നാലെയാണ് ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യവും ഇടിഞ്ഞത്.

Related News