Loading ...

Home Africa

അമാനുഷിക ശക്തിയുള്ളവനാണെന്ന് കാണിക്കാന്‍ പാസ്റ്റര്‍ ചെയ്ത കടുംകൈ, അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, കേസെടുക്കാതെ പൊലീസ്

ജക്കാര്‍ത്ത:വിശ്വാസികള്‍ക്കുമുന്നില്‍ താന്‍ അമാനുഷിക ശക്തിയുള്ളവനാണെന്ന് തെളയിക്കാന്‍ പാസ്റ്റര്‍ നല്‍കിയത് എലിവിഷം. ഇതുകഴിച്ച്‌ അഞ്ചുപേര്‍ മരിച്ചു. ചിലര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ദക്ഷിണാഫ്രിക്കയിലെ സൊഷഗാവുവിലാണ് സംഭവം. ഇവിടെ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വച്ചായിരുന്നു പുരോഹിതനായ ലൈറ്റ് മോണിയേകി അതിമാനുഷികത തെളിയിക്കാന്‍ ശ്രമിച്ചത്. നേരത്തേയും അമാനുഷിക ശക്തിയുള്ള ആളാണ് ഇയാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പ്രസംഗത്തിനിടെ അക്കാര്യം വീണ്ടും പറഞ്ഞു. തുടര്‍ന്ന് അത് തെളിയിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഒരു കുപ്പി വെള്ളത്തില്‍ എലിവിഷം കലക്കിയശേഷം തന്റെ വിശ്വാസികളില്‍ ചിലരെ വിളിച്ചുവരുത്തി വേദിയില്‍ എല്ലാരും കാണ്‍കെ കുടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാരകമായ വിഷം അകത്തുചെന്നാലും മരണം എത്തില്ലെന്നും മരണം തന്റെ കഴിവാല്‍ അകന്നുനില്‍ക്കും എന്നും ഇയാള്‍ പറഞ്ഞു. വിശ്വാസികള്‍ വിഷം കുടിച്ചെങ്കിലും ആദ്യമൊന്നും അവര്‍ക്ക് പ്രശ്നം തോന്നിയില്ല. ഇത് തന്റെ കഴിവിന് തെളിവാണെന്നായി പാസ്റ്റര്‍. എന്നാല്‍ വൈകിട്ടോടെ ചിലര്‍ക്ക് വയറുവേദന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായി. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. പതിമൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇത്രയുമൊക്കെ സംഭവിച്ചിട്ടും തന്റെ അവകാശവാദങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ പാസ്റ്റര്‍ തയ്യാറായില്ല. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടുമില്ല. ആഫ്രിക്കയില്‍ നേരത്തേയും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014 ല്‍, ദക്ഷിണാഫ്രിക്കയിലെ റബ്ബോണി സെന്റര്‍ മിനിസ്ട്രിസിലെ പാസ്റ്റര്‍ ലെസെഗോ ഡാനിയേല്‍ തന്റെ സഭയിലെ കൂട്ടാളികളോട് പുല്ല് കഴിക്കാന്‍ പറഞ്ഞു,
അവര്‍ക്ക് രോഗശാന്തിയും ശക്തിയും നല്‍കുമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇത്.2015 ല്‍, പെനുവല്‍ മംഗുനി എന്ന യുവ പാസ്റ്റര്‍ ജീവനുള്ള പാമ്ബുകളെ കഴിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചു. മൃഗ ക്രൂരത കുറ്റത്തിന് സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related News