Loading ...

Home Australia/NZ

ഡല്‍ഹി കലാപത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മെല്‍ബണിലെ ഇന്ത്യൻ കൂട്ടായ്മ

മെൽബൺ: ഡൽഹിയിലെ തെരുവുകളിൽ ഹിന്ദുത്വ തീവ്രവാദികളാൽ ജീവൻ നഷ്ടമായ നാൽപ്പതിലേറെ സഹോദരങ്ങൾക്ക് മെൽബൺ സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികള്‍ അർപ്പിച്ചു. മെൽബൺ ഫെഡറേഷൻ സ്ക്വയറിൽ നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകൻ തിരുവല്ലം ഭാസി ഡൽഹി വംശഹത്യയെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. സുരേഷ് വല്ലത്തു, അബ്ദുൽ ജലീൽ, സോബൻ തോമസ്, ഡോ. സലിം, നജീബുള്ള, അഫ്സൽ എന്നിവർ സംസാരിച്ചു. ഷമീർ, ജിജേഷ്, ജോസ് ആൽബർട്ട് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ ഡൽഹി വംശഹത്യയിൽ മരണമടഞ്ഞ 85 വയസുള്ള അക്ബരിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തി. ഇന്ത്യയിൽ നടമാടുന്ന വംശഹത്യയെ കുറിച്ച് വസ്തു നിഷ്ഠമായ വിവരങ്ങൾ ഓസ്‌ട്രേലിയൻ ഭരണാധികാരികളെ ധരിപ്പിക്കുവാനും ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന ഇന്ത്യൻ വംശരുടെ ബന്ധു മിത്രങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താൻ ഓസ്‌ട്രേലിയൻ സർക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിക്കാനും മെൽബൺ സെകുലർ ഫോറം തീരുമാനിച്ചു.

Related News