Loading ...

Home USA

തെക്കന്‍ സംസ്ഥാനങ്ങളില്‍ ബൈഡന്റെ പടയോട്ടം, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ആരെന്ന് കാലിഫോര്‍ണിയ പറയും

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഎസ്സിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ജോ ബൈഡന്റെ പടയോട്ടം. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ആകാനുള്ള മത്സരത്തില്‍ തുടക്കത്തില്‍ മുന്നിലായിരുന്ന ബേണി സാന്‍ഡേഴ്‌സനെ പിന്നിലാക്കിയാണ് മുന്‍ വൈസ് പ്രസിഡന്റ് ആയ ബൈഡന്റെ മുന്നേറ്റം. മിനിസോട്ടയില്‍ ജോ ബൈഡന്‍ ജയിച്ചു. അതേസമയം യുഎസ് സെനറ്റര്‍ അമി ക്ലോബുച്ചര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. അര്‍കന്‍സാസ്, ടെന്നിസി, ഒക്ലാഹോമ, അലബാമ, നോര്‍ത്ത് കരോലിന, വിര്‍ജിനിയ പ്രൈമറികളില്‍ ബൈഡന്‍ വിജയിച്ചു. അതേസമയം യൂട്ടാ, കൊളറാഡോ, വെര്‍മൗണ്ട് പ്രൈമറികള്‍ ബേണി സാന്‍ഡേഴ്‌സ് നേടി. വെര്‍മൗണ്ട് സെനറ്ററാണ് ബേണി സാന്‍ഡേഴ്‌സ്. അലബാമയിലും വിര്‍ജിനിയയിലും മറ്റും വന്‍ ഭൂരിപക്ഷത്തിലാണ് ബേണി സാന്‍ഡേഴ്‌സിനെ ജോ ബൈഡന്‍ പിന്നിലാക്കിയത്. 14 സംസ്ഥാനങ്ങളിലെ സൂപ്പര്‍ പ്രൈമറികളില്‍ കാലിഫോര്‍ണിയയിലെ ഫലമാണ് ഇനി വരാനുള്ളത്. ഇത് ഏറ്റവും നിര്‍ണായകമാണ്. 415 ഡെലിഗേറ്റുകളാണ് കാലിഫോര്‍ണിയയിലുള്ളത്. അലബാമയിലും വിര്‍ജിനിയയിലും ബൈഡന്‍ സാന്‍ഡേഴ്‌സിനെ ബഹുദൂരം പിന്നിലാക്കിയപ്പോള്‍ വെര്‍മൗണ്ടില്‍ സാന്‍ഡേഴ്‌സ് വ്യക്തമായ മേധാവിത്തം നേടി. ആകെയുള്ള 4750 ഡെലിഗേറ്റുകളില്‍ 1991 പേരുടെ പിന്തുണയാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടത്. ഡെമോക്രാറ്റുകളുടെ കണ്‍വെന്‍ഷനാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക.

Related News