Loading ...

Home USA

എലിബസത്ത് വാറന്‍‌ പിന്മാറി, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ അവസാന പോരാട്ടം ബൈഡനും സാന്റേഴ്സും തമ്മില്‍

ഡെമോക്രാറ്റ് നേതാവും മസാച്യുസെറ്റ്സില്‍ നിന്നുള്ള സെനറ്ററുമായ എലിസബത്ത് വാറന്‍ അടുത്ത യു.എസ് പൊതു തെരഞ്ഞെടുപ്പില്‍ ട്രംപിനെ നേരിടാനുള്ള മല്‍സരത്തില്‍ നിന്ന് പിന്മാറി. അവസാനത്തെ വനിതാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു അവര്‍. ജോ ബൈഡനും ബേണി സാന്റേഴ്സുമാണ് അവസാനവട്ട പോരാട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇന്നലെ രാവിലെയാണ് വാറന്‍ തന്റെ അപ്രത്യക്ഷമായ പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാല്‍ സ്വന്തം തട്ടകമായ മൊസാച്യൂസെറ്റസില്‍ നടന്ന പ്രൈമറിയില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണമെന്നും വിലയിരുത്തപെടുന്നു.ഒരു വശത്ത് സാണ്ടേഴ്സും മറ്റൊരുവശത്ത് ബൈഡനും ശക്തമായ മത്സരം കാഴ്ചവച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ആയില്ലെന്ന് വാറന്‍ പറഞ്ഞു. 'രണ്ടു വഴിയാണ് നമുക്ക് മുമ്ബിലുള്ളതെന്ന് ഞാന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഒന്നുകില്‍ ബേണി സാണ്ടേഴ്‌സ് മുന്നോട്ടു വയ്ക്കുന്ന പുരോഗമന പാത, അല്ലെങ്കില്‍ ജോ ബൈഡന്‍ പിന്തുടരുന്ന ഒരു മിതമായ പാത. ഇത് രണ്ടുമല്ലാതെ മറ്റൊരു വഴിയുമില്ല. അത് ശെരിയല്ലെന്നു ഞാന്‍ കരുതി. എന്നാല്‍ എന്റെ അനുമാനമാണ് തെറ്റിയത്' മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലുള്ള അവരുടെ വീട്ടില്‍ വെച്ചു നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വാറന്‍. സാണ്ടേഴ്‌സും ബൈഡനും പാര്‍ട്ടിയിലെ സര്‍വ്വ ശക്തരായി തുടരുമ്ബോള്‍തന്നെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ വാറന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. സാണ്ടേഴ്‌സിനെയും ബൈഡനേയും അവര്‍ ശക്തമായി വിമര്‍ശിക്കാറുണ്ട്. കഴിഞ്ഞ മാസം നെവാഡയില്‍ നടന്ന ഒരു സംവാദത്തിനിടെ സ്വന്തം പാര്‍ട്ടിക്കാരനായ ശതകോടീശ്വരന്‍ മൈക്ക് ബ്ലൂംബര്‍ഗിന്റെ കാഴ്ചപ്പാടുകളെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടികള്‍ മുടക്കി കാടടക്കി പ്രചാരണം നടത്തിയിട്ടും മുന്‍ ന്യൂയോര്‍ക്ക് മേയര്‍കൂടിയായ ബ്ലൂംബര്‍ഗിനെ ജനങ്ങള്‍ പാടെ കയ്യൊഴിയുകയായിരുന്നു.

Related News