Loading ...

Home Australia/NZ

കൊറോണഭീതിയില്‍ 'ഷേക്ക് ഹാന്റ്' ഒഴിവാക്കാന്‍ നിര്‍ദ്ദേശം

ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു തുടങ്ങിയതോടെ പരസ്പരം ഹസ്തദാനം ചെയ്യുന്നത് നിർത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാർ. ഹസ്തദാനത്തോടെയും, ആലിംഗനം ചെയ്തും, ചുംബനം നൽകിയുമൊക്കെയാണ് ഓസ്‌ട്രേലിയയിൽ വിവിധ സംസ്കാരത്തിലുള്ളവർ പരസ്പരം ആശംസകൾ നേരുന്നത്. എന്നാൽ ഓസ്‌ട്രേലിയയിൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടരുന്നതായി കഴിഞ്ഞ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. സിഡ്‌നിയിലെ റൈഡ് ആശുപത്രിയിലെ ഒരു ഡോക്ടർക്കും മറ്റൊരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ രണ്ട് പേരും കഴിഞ്ഞ മൂന്ന് മാസത്തിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാത്തവരാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടർന്നു തുടങ്ങിയതോടെ പരസ്പരം ഹസ്തദാനം ചെയ്യുന്നത് നിർത്തലാക്കാൻ നിർദ്ദേശിച്ചിരിക്കുകായാണ് ആരോഗ്യ വകുപ്പ്. പരസ്പരം ഇരു കൈകളും കൂപ്പി അഭിവന്ദ്യം അർപ്പിക്കുന്നത് ഇന്ത്യൻ രീതിയാണ്. ഇരു കൈകളും കൂപ്പിക്കൊണ്ട് നമസ്തേ പറയുന്ന രീതി പിന്തുടരാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പരസ്പരം ആശംസകൾ അർപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ സ്വീകരിക്കുന്ന മാർഗമാണിത്. എയർ കിസ്, ബ്ലോണ് കിസ്സ്, ത്രോൺ കിസ്സ് എന്നിങ്ങനെയെല്ലാം ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കൂടുതലായും പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന രീതിയാണിത്.

Related News