Loading ...

Home USA

കൊവിഡ് 19; യുഎസില്‍ മരണസംഖ്യ 22 ആയി

വാഷിങ്ടണ്‍: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19. വൈറസ് ബാധ മൂലം ഇതുവരെ 22 പേരാണ് യുഎസില്‍ മരിച്ചത്. അഞ്ഞൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും മരണസംഖ്യ കൂടാനാണ് സാധ്യത. അതേസമയം ഇറ്റലിയില്‍ ഇന്നലെ മാത്രം 133 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 366 ആയി. ചൈനയ്ക്കുശേഷം ഇറ്റലിയിലാണ് കൊവിഡ് 19 വൈറസ് കൂടുതല്‍പ്പേരുടെ ജീവനെടുത്തത്. ഇതുവരെ 5883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് വ്യാപിച്ചതോടെ 1.6 കോടി ജനങ്ങളാണ് ഇറ്റലിയില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നത്. അടുത്ത മാസം മൂന്നുവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു. ഇന്ത്യയില്‍ ഇതുവരെ 41 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

Related News