Loading ...

Home USA

കോവിഡ്‌ 19: അമേരിക്കയില്‍ അടിയന്തരാവസ്ഥ

വാഷിങ്ടണ്‍: കോവിഡ് 19 ലോകമാകമാനം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസ്ഥാനങ്ങള്‍ക്ക് 500 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച റോസ് ഗാര്‍ഡനില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളില്‍ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അടിയന്തരമായി പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവിധ പൊതുപരിപാടികളും ആഘോഷങ്ങളും ആളുകള്‍ കൂടുന്ന മറ്റ് പരിപാടികളും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ 2000ത്തില്‍ നൈല്‍ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു

Related News