Loading ...

Home Australia/NZ

ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്വീന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡെട്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ ചെറിയ പനിയും തൊണ്ടവേദനയുമായാണ് എഴുന്നേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും പീറ്റര്‍ ഡെട്ടണിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പീറ്റര്‍ ഡെട്ടണ്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഡെട്ടണ്‍ വാഷിങ്ടണില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇതുവരെ 128 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.

Related News