Loading ...

Home peace

സി.റ്റി. മാത്യു ചുങ്കപ്പുര - സാമൂഹിക ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച അൽമായപ്രമുഖൻ

കോട്ടയം: 1936 ൽ ബാങ്ക് ഓഫ് മീനച്ചിൽ എന്ന പേരിൽ പാലാ  കേന്ദ്രമാക്കി ഒരു ബാങ്ക് ആരംഭിച്ചത്  സി.റ്റി മാത്യു ചുങ്കപ്പുര ആയിരുന്നു.

ചുങ്കപ്പുരയിൽ തോമസ് മാത്യു- ഏലിയാമ്മ ദമ്പതികളുടെ പുത്രനായി 1912 സെപ്റ്റംബർ 11- ന്   അദ്ദേഹം ജനിച്ചു.ബാല്യവും പ്രൈമറി വിദ്യാഭ്യാസവും പ്ലാശനാൽ  തന്നെയായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പാലാ സെന്റ്. തോമസ് ഹൈസ്കൂളിൽ പൂർത്തിയാക്കിയ സി.റ്റി. മാത്യു തിരുവനന്തപുരത്തുള്ള പാങ്ങോട് സെമിനാരിയിൽ ചേർന്നുവെങ്കിലും  വൈദിക പഠനം പൂർത്തിയാക്കിയില്ല. തൃശിനാപ്പള്ളി കോളേജിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ആംഗലേയ ഭാഷയിൽ പ്രാവീണനായിരുന്നു സാഹസികനും  സംരംഭകനുo പൊതുക്കാര്യപ്രസക്തനുമായിരുന്നു. നേതൃവാസനയും ദൈവഭയമുള്ളവനുമായിരുന്ന   സി.റ്റി. മാത്യു ,ബാങ്ക് ഓഫ് മീനച്ചിൽ എന്ന പേരിൽ ബാങ്ക് ആരംഭിച്ചു. ശ്രീലങ്കയിലെ  കൊളംബോയിലും, ജാക്കാർത്തയിലും  ഉൾപ്പടെ 18 ബ്രാഞ്ചുകൾ ബാങ്കിനുണ്ടായിരുന്നു.
 à´®àµà´‚ബൈ,പാട്ന, മാംഗ്ളൂർ എന്നിങ്ങനെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് പ്രവർത്തിച്ചിരുന്നു. രൂപതാധികാരികളുമായുണ്ടായിരുന്ന അടുപ്പവും സ്നേഹവും ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി. പത്തു വർഷക്കാലം മികച്ച രീതിയിൽ പ്രവർത്തിച്ച ബാങ്ക് ആസൂത്രിതമായ ഒരു നീക്കത്തിലൂടെ സർ സി. പി രാമസ്വാമി തകർത്തുകളഞ്ഞു.മുംബൈ താജ് ഹോട്ടലിൽ ചായ കുടിക്കാനെത്തിയ സി. പി. അവിടെ ഉണ്ടായിരുന്ന മറ്റൊരു മലയാളി
ആരെന്ന്ന്വേഷിക്കുകയും  അത് സി.റ്റി മാത്യുവാണെന്ന്  മനസ്സിലാക്കുകയും ചെയ്തു. തിരികെ കേരളത്തിലെത്തിയ സി.റ്റി മാത്യു,  സി. പി.  ബാങ്ക് നിർത്തലാക്കുവാൻ നിർദ്ദേശം നൽകിയതായി അറിഞ്ഞു.മീനച്ചിൽ ബാങ്ക് അതോടെ അടച്ചുപൂട്ടി.

രണ്ടാം ലോകമഹായുദ്ധകാലത്ത് നാടുമുഴുവൻ പട്ടിണിയായപ്പോൾ  ബർമ്മയിൽ നിന്നും à´…à´°à´¿  കൊണ്ടുവന്ന് വിതരണം ചെയ്യുന്നതിന് നേതൃത്വം വഹിച്ചത് സി.റ്റി മാത്യുവായിരുന്നു 1992 ജൂലൈ 31ന് കോലഞ്ചേരിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.   കമ്മണ്ണൂരിലെ   അഗതിമന്ദിരം  പണി  തീർക്കുവാൻ ഫാദർ.തോമസ്  കാലക്കാട്ടിലിനെ  സാമ്പത്തികമായി സഹായിച്ചത് സി.റ്റി മാത്യു ആയിരുന്നു. സഭയോടും സമൂഹത്തോടും ഉത്തരവാദിത്വം പുലർത്തിയ അദ്ദേഹത്തിൻറെ 11 മക്കളിൽ  മൂന്ന് പേർ സന്ന്യാസിനികളാണ്.

റിപ്പോർട്ട്: നിത വർഗീസ് 



Related News