Loading ...

Home peace

'ഒപ്പമുണ്ട്'- പി.എസ്.സി ഉദ്യോ​ഗാര്‍ത്ഥികളുടെ സമര പന്തലിലെത്തി രാഹുല്‍ ​ഗാന്ധി

തിരുവനന്തപുരം: à´¸àµ†à´•àµà´°à´Ÿàµà´Ÿàµ‡à´±à´¿à´¯à´±àµà´±à´¿à´¨àµ മുന്നില്‍ സമരം ചെയ്യുന്ന ഉ​ദ്യോ​ഗാര്‍ത്ഥികളെ സന്ദര്‍ശിച്ച്‌ രാഹുല്‍ ​ഗാന്ധി എംപി. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം സമര പന്തല്‍ സന്ദര്‍ശിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉദ്യോ​ഗാര്‍ത്ഥികളുമായി രാ​ഹുല്‍ സംസാരിച്ചു. ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍​ഗ്രസ് നേതാക്കളേയും രാഹുല്‍ സന്ദര്‍ശിച്ചു.എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പാണെന്നും അല്ലെങ്കില്‍ നിരാഹാരം കിടക്കണമെന്നും രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു. à´¸à´®à´°à´‚ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ​ഗാന്ധി നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോണ്‍ഗ്രസിന്റെ കൂറ്റന്‍ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ രാഷ്ട്രീയ ആരോപണം. സ്വര്‍ണക്കടത്തുകേസില്‍ ബിജെപി- സിപിഎം ഒത്തുകളിയാണെന്നു രാഹുല്‍ ആരോപിച്ചു. ഇതാദ്യമായാണ് രാഹുല്‍ പിണറായി വിജയനെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം നടത്തുന്നത്.എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് രാഹുല്‍ ചോദിച്ചു. 'സിപിഎം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ തുറന്നടിച്ചു. എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല. സിപിഎം ചെയ്യുന്നതൊന്നും ജനങ്ങള്‍ക്ക് വേണ്ടിയല്ല, എല്ലാം പാര്‍ട്ടിക്ക് മാത്രമാണ്'- അദ്ദേഹം പറഞ്ഞു.ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ സംബന്ധിച്ചും രാഹുല്‍ ആരോപണമുന്നയിച്ചു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം തട്ടിയെടുക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

Related News