Loading ...

Home Music

അമേരിക്കന്‍ ഗായകന്‍ കെന്നി റോജേഴ്സ് അന്തരിച്ചു

അമേരിക്കന്‍ ഗായകനും ഗാനരചയിതാവും നടനുമായ കെന്നി റോജേഴ്സ് (81) അന്തരിച്ചു. രാത്രി 10:25 ന് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കെന്നി റോജേഴ്സിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് മരണ വിവരം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പ്രഖ്യാപിച്ചത്. സംഗീതത്തില്‍ ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ട കെന്നി റോജേഴ്സ്, അമേരിക്കന്‍ സംഗീത ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഗായകനായിരുന്നുവെന്നും മള്‍ട്ടി-ഗ്രാമി അവാര്‍ഡ് നേടിയ കലാകാരനായ കെന്നിയുടെ ഐലന്‍ഡ് ഇന്‍ ദി സ്ട്രീം, ദി ഗാംബ്ലര്‍, ത്രൂ ദ ഇയേഴ്സ് എന്നിവയുള്‍പ്പെടെയുള്ള ഗാനങ്ങള്‍ സംഗീത പ്രേമികളെ ആകര്‍ഷിക്കുകയും ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും റോജേഴ്സിന്റെ കുടുംബം പറഞ്ഞതായി ഐക്കണ്‍ പബ്ലിഷിസ്റ്റില്‍ പറയുന്നു. സംഗീത താരം ലിയാന്‍ റിംസ് ഉള്‍പ്പെടെയുള്ളവര്‍ റോജേഴ്സിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

Related News