Loading ...

Home Music

കോവിഡ് ദുരിതാശ്വാസത്തിനായി വെര്‍ച്ച്‌വല്‍ മ്യൂസിക്ക് ഫെസ്റ്റില്‍ കൈകോര്‍ത്ത് പ്രമുഖ ബോളിവുഡ് ഗായകര്‍

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി വെര്‍ച്ച്‌വല്‍ മ്യൂസിക്ക് ഫെസ്റ്റിവലുമായി പ്രമുഖ ബോളിവുഡ് ഗായകരുടെ സംഘം. ഷാന്‍, സാധന സര്‍ഗ്ഗം, പത്മശ്രീ മാലിനി അശ്വതി, രാജ് പണ്ഡിറ്റ് എന്നിവരടങ്ങുന്ന 35 അംഗ ഗായകരുടെ സംഘമാണ് ജൂണ്‍ 5 ന് മ്യൂസിക്ക് ഫെസ്റ്റിവലുമായി എത്തിയത്.

എക്ക് സാത്ത്, ഇന്ത്യ വില്‍ റൈസ് എഗൈന്‍ (ഒരുമിച്ച്‌, ഇന്ത്യ വീണ്ടും ഉദിച്ച്‌ ഉയരും) എന്ന പേരിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. കോവിഡ് ബാധിച്ച അനാഥര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റ തൊഴിലാളികള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, കലാകാരന്‍മാര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് സഹായം എത്തിക്കാന്‍ തുക കണ്ടെത്തുകയാണ് സംഗീത പരിപാടി ലക്ഷ്യമിടുന്നത്. à´®àµà´¤à´¿à´°àµâ€à´¨àµà´¨ അഭിനേതാവ് അനുപം ഖേറിന്റെ നേതൃത്വത്തിലുള്ള അനുപം ഖേര്‍ ഫൗണ്ടേഷന്‍ , സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി, അഭിനേത്രി പല്ലവി ജോഷിയുടെ നേതൃത്വത്തില്‍ അയാം ബുദ്ധ ഫൗണ്ടേഷന്‍ എന്നിവര്‍ ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് ഡയസ്പോറയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. സേവ ഇന്റനാഷണല്‍ ഫൗണ്ടേഷന്‍, കശ്യപ് സേവ ഫൗണ്ടേഷന്‍, അമേരിക്ക- ഇന്ത്യ പ്രകതി ഫൗണ്ടേഷന്‍ എന്നിവരും സംഗീത പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

'ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. കോവിഡ് ബാധിച്ച ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായങ്ങള്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങേണ്ട സമയം കൂടിയാണിത്. ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് ഡയസ്പോറയും അയാം ബുദ്ധ ഫൗണ്ടേഷനും എല്ലാം ചേര്‍ന്ന് ഇവരെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനൊപ്പം അല്‍പ്പം ആസ്വാദനവും സന്തോഷവും പരിപാടിയിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നു. ഇത്തരം ഒരു ആവശ്യത്തിന് എന്‍്റെ സുഹൃത്തുക്കളുമായി ഒന്നിച്ച്‌ ചേര്‍ന്ന് പ്രവൃത്തിക്കാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ഓരോരുത്തരുടെയും അകമഴിഞ്ഞുള്ള സാഹായങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് ഇപ്പോഴത് ആവശ്യമാണ്. നമ്മുക്ക് ഒരുമിച്ചത് ഏറ്റെടുക്കാം ' പരിപാടി പ്രഖ്യാപിച്ച വേളയില്‍ ഗായകന്‍ ഷാന്‍ പറഞ്ഞു.

Related News