Loading ...

Home Music

രഞ്ജിനി ജോസ് പാടിയ "പെര്‍ഫ്യൂമിലെ" രണ്ടാമത്തെ ഗാനം എത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ ഗായിക രഞ്ജിനി ജോസ് പുതിയ ഗാനവുമായി എത്തുന്നു. രഞ്ജിനി പാടിയിട്ടുള്ള പതിവ് ഗാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ഗാനം. അടിച്ചുപൊളി പാട്ട്പാടി മലയാളികളെ ഹരം കൊള്ളിച്ചിട്ടുള്ള രഞ്ജിനി ഇപ്പോള്‍ ഒരു സോള്‍ഫുള്‍ മെലഡിയുമായിട്ടാണ് എത്തുന്നത്.

അകലെ നിന്നുരുകും വെണ്‍താരം
അരികെ നിന്നുരുകും നിന്‍ മൗനം... à´µà´¿à´·à´¾à´¦à´‚ പെയ്തിറങ്ങുന്ന à´ˆ ആര്‍ദ്രഗാനം രഞ്ജിനിയുടെ സ്വരമാധുരിയിലൂടെ തരളിതമായി ഒഴുകിയെത്തുകയാണ്. രഞ്ജിനി ആലപിച്ച പെര്‍ഫ്യൂമിലെ രണ്ടാമത്തെ à´ˆ ഗാനം ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ റിലീസ് ചെയ്തു. സംവിധായകന്‍ പി കെ ബാബുരാജ് , നടി സുരഭി ലക്ഷ്മി, നടന്‍ വിനോദ് കോവൂര്‍ എന്നിവര്‍ തങ്ങളുടെ ഫെയ്സ് ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. പ്രണയാതുരമായ à´ˆ ഗാനത്തിന് സംഗീതം നല്‍കിയത് രാജേഷ് ബാബു കെ ശൂരനാടും വരികളെഴുതിയത് സുജിത്ത് കറ്റോടുമാണ്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. പെര്‍ഫ്യൂമിലെ ആദ്യഗാനവും സൂപ്പര്‍ഹിറ്റായിരുന്നു. മലയാളികളുടെ വാനമ്ബാടി കെ എസ് ചിത്രയും പ്രശസ്ത ഗായകന്‍ പി കെ സുനില്‍കുമാറും ചേര്‍ന്ന് ആലപിച്ച 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ' എന്ന ഗാനവും സംഗീത രംഗത്ത് വലിയ തരംഗമായി മാറിയിരുന്നു. à´† ഗാനത്തിനും സംഗീതം നല്‍കിയത് രാജേഷ് ബാബു കെ ശൂരനാടായിരുന്നു.

Related News