Loading ...

Home USA

അമേരിക്കയില്‍ കര്‍ശന നിയന്ത്രണങ്ങള്‍, വീടിന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് അമേരിക്കയില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 18,500ലേറെ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 230 പേര്‍ മരിച്ചു. രോഗവ്യാപനം ഇനിയും വന്‍തോതില്‍ കൂടുമെന്നാണ് കണക്കുകൂട്ടല്‍. à´ˆ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. അത്യാവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടാത്ത ആരും വീടിനു പുറത്തിറങ്ങരുത്. മേഖലയിലെ എല്ലാ തൊഴില്‍സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കടകളും കെട്ടിടങ്ങളും അടച്ചിട്ടു. കാലിഫോര്‍ണിയയ്ക്കും ഇല്ലിനോസിനും പിന്നാലെ ന്യൂ ജേഴ്‌സിയിലേയും കണെക്ടികട്ടിലേയും ചിക്കാഗോയിലേയും ജനങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം  ലഭിച്ചിരിക്കുന്നത്. അത്യാവശ്യമെങ്കില്‍ മാത്രം സാധനങ്ങള്‍ വാങ്ങാനുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസി, ഗ്യാസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്ര പോകാം. അധികൃതരുടെ നിര്‍ദേശം പാലിച്ച്‌ ലക്ഷണക്കണക്കിന് ജനങ്ങളാണ് വീടിനുള്ളില്‍ ഇരിക്കുന്നത്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം 7000 കടന്നു. രോഗബാധ അനിയന്ത്രിതമാവുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും കണക്ടികട്ടിലും പെന്‍സില്‍വാലിയയിലും എല്ലാ സ്ഥാപനങ്ങളും പാര്‍ലറുകള്‍ക്കും അടച്ചിടാന്‍ ഉത്തരവുണ്ട്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ അമേരിക്കയില്‍ പ്രസിഡന്റെ ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍നിന്ന് 5,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതിര്‍ത്തി ഗതാഗതത്തിനും വിലക്ക് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക മെക്‌സിക്കോ, കാനഡ അതിര്‍ത്തികളിലൂടെയുള്ള ഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തി കടന്നുള്ള കുടിയേറ്റം രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന് ബാധ്യതയാണെന്ന് നേരത്തെ തന്നെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

Related News