Loading ...

Home USA

ചൈനയ്ക്കും ഇറ്റലിക്കും ശേഷം അമേരിക്കയിലും കോവിഡ് നിയന്ത്രണാതിതമായി വ്യാപിക്കുമെന്ന് മുന്നറിയിപ്പ്.

ന്യൂയോര്‍ക്ക്: ചൈനയ്ക്കും ഇറ്റലിക്കും ശേഷം ന്യൂയോർക്കിലും വൈറസ് വ്യാപിക്കുന്നു.ചൊവ്വാഴ്ച മാത്രം ഇരട്ടിയിലധികം കേസുകള്‍ പുതുതായി സ്ഥിരീകരിച്ചതോടെയാണിത്. ന്യൂയോര്‍ക്ക് നഗരം അടുത്ത കോവിഡ് വ്യാപന കേന്ദ്രമാവുമെന്നു ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെ രോഗികളെ പരിചരിക്കാനും ക്വാറന്റൈനിലാക്കാനുമുള്ള സൗകര്യങ്ങളും കിടക്കകളും മറ്റം തയ്യാറാക്കുന്നതിനുള്ള ഒരുക്കം തകൃതിയായി നടക്കുകയാണ് ന്യൂയോര്‍ക്കില്‍. ഏതാണ്ട് 80 ലക്ഷം ആളുകളുള്ള ന്യൂയോര്‍ക്കില്‍ 157 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. 15,000 ത്തോളം പേരില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.സാമ്ബത്തിക വ്യവസ്ഥയാണോ ജനങ്ങളുടെ ആരോഗ്യമാണോ വലുതെന്ന് നിങ്ങള്‍ അമേരിക്കക്കാരോട്‌ ചോദിച്ചാല്‍. മനുഷ്യനരുടെ ജീവന്റെ വില കൊടുത്ത് എക്കണോമിയെ പിടിച്ചു നിര്‍ത്താന്‍ ആരും തന്നെ പറയില്ല" എന്ന് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യു കോമോ പറഞ്ഞിരുന്നു. കോവിഡ് വ്യാപന കാലത്ത് യുഎസ് എക്കണോമി തുറക്കുമെന്ന തരത്തിലുള്ള ട്രംപിന്റെ നിലപാടിനുള്ള മറുപടിയായിരുന്നു കോമോവിന്റെ പ്രതികരണം. 1,10,000 ബെഡ്ഡുകള്‍ വേണ്ടിയിരുന്ന സ്ഥാനത്ത് 1,40,000 ബെഡ്ഡിന്റെ ആവശ്യകതയുണ്ടായത് ഒറ്റ ദിവസം കൊണ്ടാണ്. ആശങ്കയേറ്റിക്കൊണ്ട് 53000 ബെഡ്ഡുകളേ നിലവില്‍ ലഭ്യമായിട്ടുള്ളൂ. ഇതുവരെ 55,233 കോവിഡ് കേസുകളാണ് അമേരിക്കയില്‍ സ്ഥിരീകരിച്ചത്. 800ഓളം പേര്‍ ഇതിനോടകം മരണപ്പെട്ടു.ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 18.909 ആയി. ഇതുവരെ 4,22,989 പേരിലാണ് ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചത്. ചൈനയില്‍ 81,591 പേര്‍ക്കും ഇറ്റലിയില്‍ 69,176 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 55,222 കോവിഡ് ബാധിതരുള്ള അമേരിക്ക കഴിഞ്ഞാല്‍ സ്‌പെയിനാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്- 42,058. ജര്‍മ്മനി(32,991), ഇറാന്‍(24,811), ഫ്രാന്‍സ്(22,633) എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയെന്ന ശുഭവാര്‍ത്തയുമുണ്ട്.

Related News