Loading ...

Home USA

കോവിഡ് 19: ഡാളസില്‍ സൈന്യത്തെ വിന്യസിച്ചു

ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് 19 ബാധിച്ച്‌ മരിക്കുകയും രോഗബാധിതരാകുകയും ചെയ്ത ഡാളസ് കൗണ്ടിയില്‍ ദേശീയ സുരക്ഷാ സേനയെ നിയോഗിച്ചതായി ഗവര്‍ണര്‍ ഗ്രേഡ് ഏബട്ട്. നിയന്ത്രണാതീതമായി വ്യാപിക്കുന്ന വൈറസിനെ പ്രതിരോധിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഡാളസ് കൗണ്ടിയില്‍ വെള്ളിയാഴ്ച മാത്രം പുതിയതായി 64 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ സംസ്ഥാനത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 367 ആണ്. ഏഴു പേര്‍ ഇവിടെ മരിക്കുകയും ചെയ്തു. നോര്‍ത്ത് ടെക്സസില്‍ മൂന്നു ബ്രിഗേഡുകളെയാണ് വിട്ടു നല്‍കിയതെന്നും അതില്‍ ഒരെണ്ണം ഡാളസ് കൗണ്ടിയില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാനായി നിയോഗിച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related News