Loading ...

Home Australia/NZ

ഓസ്ട്രേലിയയും അടച്ചുപൂട്ടുന്നു; ലോകത്ത്‌ കോവിഡ് മരണം 34,000 കടന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും ഓസ്‌ട്രേലിയയും അടച്ചുപൂട്ടലിലേക്ക്.ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 34,007 ആയി. ഇറ്റലിയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മരണസംഖ്യ 10,779 ആയി, സ്പെയിനില്‍ 6803 മരണം, അമേരിക്ക 2489, ഫ്രാന്‍സ് 2606, ഇറാന്‍ 2640, ചൈന 3304. ലോകത്ത് കോവിഡ്‌ ബാധിതരുടെ എണ്ണം 7,23,869 ആയി. സ്പെയിനില്‍ ഒറ്റദിവസം 821പേരെയാണ് കോവിഡ്‌ കവര്‍ന്നത്. ഒരു ദിവസം ഉണ്ടായ ഏറ്റവും കൂടിയ മരണനിരക്ക് ആണിത്. ഇറ്റലിയില്‍ ഈ ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പുതുതായി 6 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 10779 ആയി. ലോകത്ത് കോവിഡ് ബാധിച്ച മരിച്ച മൂന്നിലൊന്ന് പേരും ഇറ്റലിയില്‍ ആണ്.രോഗബാധിതരുടെ എണ്ണം ഇവിടെ ഒരുലക്ഷവും കടന്നു. ജര്‍മനിയില്‍ രോഗബാധിതര്‍ 62,000 കടന്നു. 541 പേരാണ് ഇതുവരെ മരിച്ചത്. റഷ്യയില്‍ രോഗം വ്യാപിച്ചു തുടങ്ങിയതോടെ മോസ്കോ നഗരം അടച്ചു. നൈജീരിയയിലെ പല പ്രദേശങ്ങളും പൂര്‍ണ ലോക് ഡൗണില്‍ ആണ്. സിറിയയില്‍ ഇന്ന് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

Related News