Loading ...

Home Music

സ്ത്രീ പ്രശ്നങ്ങളുമായി അരിസ്റ്റോ സുരേഷിന്‍റെ പുതിയ ആല്‍ബം-വിഡിയോ

മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഹിറ്റ് ഗാനത്തിനു ശേഷം അരിസ്റ്റോ സുരേഷ്എഴുതി ഇണമിട്ട വീഡിയോ ആല്‍ബം പെണ്ണായ പെണ്ണുങ്ങള്‍ പുറത്തിറങ്ങി. സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവര്‍ക്ക് നഷ്ടമായ നന്മകളും വിഷയമായ പാട്ടാണ് സുരേഷ് ഈ ആല്‍ബത്തില്‍ അവതരിപ്പിക്കുന്നത്. സജ്ഞീവ് എസ് പിള്ള, വിനീത് ഇ വി എന്നിവരാണ് ഈ ആല്‍ബത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍. ബാങ്ക് ഉദ്യോഗസ്ഥയായ ജോസ്‌ന ജോസ്, വിദ്യാര്‍ത്ഥിനിയായ ആര്യ ബിജു, അപ്പു സതീശ്, മുഹമ്മദ് നിസാം, മാധ്യമപ്രവര്‍ത്തകയായ എസ് ശിവപ്രിയ, വിദ്യാര്‍ത്ഥികളായ അജയ്കൃഷ്ണ, അഖില്‍ അശോക് മുഹമ്മദ് നിസാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

 à´¡à´¿.സി മീഡിയ ലാബ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.അരിസ്റ്റോസുരേഷിന്റെ ജീവിതവും പാട്ടുകളും സമാഹരിച്ച മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പുസ്തകവും ഇതോടനുബന്ധിച്ച് പുറത്തിറങ്ങും. ആര്‍.ഉണ്ണിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

https://www.youtube.com/watch?v=oeRMZXwTDKY


Related News