Loading ...

Home health

ഒരുലക്ഷം ബെഡുകള്‍ സജ്ജീകരിച്ച്‌​ പൊതുമരാമത്ത് വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 1,07,928 ബെ​ഡി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. ബാ​ത്ത്റൂം സൗ​ക​ര്യ​മു​ള്ള 77,098 ബെ​ഡു​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ ബാ​ത്​​റൂം സൗ​ക​ര്യ​ത്തോ​ടെ ഏ​പ്രി​ല്‍ അ​ഞ്ചി​നു​ള്ളി​ല്‍ സ​ജ്ജ​മാ​ക്കും. ഇ​തി​ല്‍ 60 പ്ര​ത്യേ​ക മു​റി​ക​ളാ​ണ്. 30 വി​ശാ​ല​മാ​യ ഹാ​ളു​ക​ള്‍ ഐ​സൊ​ലേ​ഷ​ന്‍ നി​ര്‍​മി​തി​ക​ളു​ണ്ടാ​ക്കി ബാ​ത്ത്റൂം സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. മു​റി​ക​ളി​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്. റൂ​മു​ക​ളി​ലെ സ്​​റ്റെ​റി​ലൈ​സേ​ഷ​ന്‍, ഓ​ക്സി​ജ​ന്‍ സി​ല​ണ്ട​റു​ക​ള്‍ മ​റ്റ്​ കി​ട​ക്ക സം​വി​ധാ​ന​ങ്ങ​ള്‍ മ​റ്റ്​ ചി​കി​ത്സ​കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം സ​ജ്ജ​മാ​ക്കു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പാ​ണ്മു​ന്നൂ​റി​ല്‍​പ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്‍​ജി​നീ​യ​ര്‍​മാ​രും ആ​യി​ര​ത്തി​ല​ധി​കം ഓ​വ​ര്‍​സി​യ​ര്‍​മാ​രു​മാ​ണ് ഇ​തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ അ​ട​ക്കം ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ പു​റ​മേ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍, തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, അ​വി​ടെ​യു​ള്ള ഹോ​സ്​​റ്റ​ലു​ക​ള്‍, മെ​ഡി​ക്ക​ല്‍-​എ​ന്‍​ജി​നീ​യ​റി​ങ്, ആ​ര്‍​ട്സ്​ സ​യ​ന്‍​സ്​ കോ​ള​ജു​ക​ള്‍ അ​വ​യു​ടെ ഹോ​സ്​​റ്റ​ലു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യ​വ​സാ​യ വ​കു​പ്പി​െന്‍റ കീ​ഴി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ല്‍​പെ​ടു​ന്നു.

Related News