Loading ...

Home USA

അമേരിക്കയിലെ നഴ്‌സിംഗ്‌ഹോമുകള്‍ കൊറോണ ഭീതിയില്‍

അമേരിക്കിലെ കൊറോണബാധിതരുടെ എണ്ണം ഇന്ന് രണ്ടുലക്ഷത്തോളം ആകുമ്ബോള്‍ ഏറ്റവും കൂടുതല്‍ ഭീതിയില്‍ കഴിയുന്നത് നഴ്‌സിംഗ്‌ഹോമുകളില്‍ വസിക്കുന്നവരാണ്. അമേരിക്കിലെ കോറോണവൈറസ ്പ്രസരണിന്റെ ആദ്യപ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്നതു വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ സീയാറ്റിനിലുള്ള ലൈഫ് കെയര്‍സെന്റര്‍ എന്നനഴ്‌സിംഗ്‌ഹോം ആണ്. ഇന്നും പലസ്റ്റേറ്റുകളിലുമുള്ള നഴ്‌സിംഗ്‌ഹോംകളില്‍ കഴിയുന്നവര്‍ കൊറോണവ്യാപനത്തിന്റെ ഭീതിയിലാണ്. അമേിക്കന്‍ ഭരണകൂടവും സംസ്ഥാന ആരോഗ്യവകുപ്പുകളും പലനിര്‍ദ്ദേശങ്ങളും പരിഷ്‌കാരങ്ങളും നടപ്പിലാക്കിയെങ്കിലും നഴ്‌സിംഗ്‌ഹോം നിവാസികള്‍ ഇന്നും ഭീതിവിട്ടൊഴിയാതെകഴിയുകയാണ്. ഇറ്റലിയില്‍ കൊറോണവൈറസ്മൂലം മരിച്ച പ്രായമായവരുടെ ദുരവസ്ഥ ഇവരെവേട്ടയാടുന്നു.ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുകയില്ല. ഒരുമുറിയില്‍ ഒറ്റപെട്ടു കഴിയുന്ന പലരും മരണത്തെ മുഖാമുഖം കാണുന്നു. ഡൈനിങ്ങ്ഹാളുകള്‍ അടയ്ക്കപ്പെട്ടു. സ്വന്തം മുറിയില്‍ തന്നെ ഭക്ഷണവും വിശ്രമവും ഉറക്കവുമെല്ലാം. ഗ്രൂപ്പ് ആക്ടിവിറ്റികളും, വ്യായാമവും എല്ലാം നിയന്ത്രിക്കപ്പെടുന്നു. പ്രായാധിക്യവും, രോഗങ്ങളും എന്നതിനേക്കാള്‍ ഉപരിയായി ഒരുമുറിയില്‍ അടച്ചുപൂട്ടി കഴിയുന്നതിന്റെ മാനസിക പിരിമുറുക്കം അവരെതളര്‍ത്തുന്നു. സെന്റര്‍സ് ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (ഇഉഇ) കണക്ക് അനുസരിച്ച്‌ അമേരിക്കയില്‍ ഏകദേശം 15,600 നഴ്‌സിംഗ്‌ഹോമുകളുണ്ട് .1.7 ദശലക്ഷം ലൈസന്‍സുള്ള കിടക്കകളുണ്ട്, 1.4 ദശലക്ഷം രോഗികള്‍ ഇവിടെ താമസിക്കുന്നു. നഴ്‌സിംഗ ്‌ഹോംകളില്‍ കൊറോണ വ്യാപനം തുടങ്ങിയാല്‍ പല നഴ്‌സിംഗ ്‌ഹോംകള്‍ക്കും പിടിച്ചുനില്‍ക്കാന്‍ ആവില്ല. വാഷിങ്ടണിലും, ഇല്ലിനോയ്‌സിലും, ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും ഇത്‌നാം കണ്ടതാണ്. പല സ്ഥാപങ്ങളിലും ഡോക്ടര്‍മാരും നേഴ്‌സ്മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും സ്വന്തം ജീവന്‍ പണയപെടുത്തിയാണ് ഇവരെ ശിശ്രുഷിക്കുന്നത്.

Related News