Loading ...

Home Australia/NZ

ഓസ്ട്രിയയില്‍ കോവിഡ് രോഗികളുടെ എണ്ണം 11500. അഞ്ച് വയസിനു താഴെ 53 പേര്‍

വിയന്ന: ഓസ്ട്രിയയിലെ കൊറോണ രോഗബാധിതരില്‍ അഞ്ച് വയസില്‍ താഴെയുള്ള 53 കുട്ടികളും പെടുന്നു. രാജ്യത്ത് നിലവില്‍ രോഗികളുടെ എണ്ണം 11500 ആയി വര്‍ധിച്ചു. മരണസംഖ്യ 200 അടുത്തു. ഇന്ന് രാവിലെ വരെ 168 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. ടിറോള്‍ സംസ്ഥാനത്താണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ 2633 പേര്‍. അപ്പര്‍ ഓസ്ട്രിയയില്‍ 1868 ഉം ലോവര്‍ ഓസ്ട്രിയയില്‍ 1831 ഉം പേര്‍ക്കാണ് രോഗബാധ. സ്റ്റയര്‍മാര്‍ക്കില്‍ 1226 ഉം സാള്‍സ്ബുര്‍ഗില്‍ 715 ഉം കേരന്റനില്‍ 307 ഉം ബുര്‍ഗന്‍ലാന്റില്‍ 210 ഉം വിയന്നയില്‍ 1678 ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്റ്റയര്‍മാര്‍ക്കില്‍ 38 ഉം വിയന്നയില്‍ 34 ഉം ടിറോളില്‍ 29 ഉം ലോവര്‍ ഓസ്ട്രിയയില്‍ 28 ഉം അപ്പര്‍ ഓസ്ട്രിയയില്‍ 17 ഉം സാള്‍സ്ബുര്‍ഗില്‍ 12 ഉം വൊറാറല്‍ബര്‍ഗില്‍ 4 ഉം ബുര്‍ഗന്‍ലാന്‍ഡില്‍ 3 ഉം കേരന്റനില്‍ 3 ഉം പേര്‍ മരണമടഞ്ഞു.വൈറസ് ബാധിതരില്‍ 2460 പേരും 45 നും 54 നുമിടയില്‍ പ്രായമുള്ളവരും 2378 പേര്‍ 64 വയസിനു മുകളില്‍ പ്രായമുള്ളവരും 1976 പേര്‍ 55 നും 64 വയസിനുമിടയില്‍ പ്രായമുള്ളവരുമാണ്. അഞ്ച് വയസിനു താഴെ 53 പേരും 14 വയസിനു താഴെ 260 പേരും രാജ്യത്ത് നിലവില്‍ രോഗബാധിതരായി.

Related News