Loading ...

Home USA

മിഷിഗണില്‍ അടിയന്തരാവസ്ഥ 23 ദിവസം കൂടി നീട്ടി

ഡിട്രോയിറ്റ്: മിഷിഗണില്‍ ഏപ്രില്‍ 23-നു അവസാനിക്കേണ്ടിയിരുന്ന അടിയന്തരാവസ്ഥ 23 ദിവസംകൂടി നീട്ടി ഏപ്രില്‍ 30 വരെയാക്കി ഗവര്‍ണര്‍ വിറ്റ്മര്‍ ഉത്തരവിറക്കി. സംസ്ഥാനത്ത് നിയന്ത്രണമില്ലാതെ കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മിഷിഗണ്‍ സെനറ്റ് അടിന്തരാവസ്ഥ നീട്ടുന്നതായുള്ള തീരുമാനം കൈക്കൊണ്ടത്.ഏകദേശം മുപ്പതോളം എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിറ്റ്മര്‍ ഇതിനോടകം ഇറക്കിയിട്ടുണ്ട്. മിഷിഗണ്‍ നിവാസികള്‍ നിര്‍ബന്ധമായും ഭവനങ്ങളില്‍ തന്നെ കഴിയണമെന്നും യാതൊരു ഒത്തുചേരലുകളും അനുവദിക്കുന്നതല്ലെന്നും അത്യാവശ്യങ്ങള്‍ക്കായി പുറത്തുപോകുമ്ബോള്‍ മാസ്കുകള്‍ ധരിക്കണമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.അടുത്ത 48 മണിക്കൂറിനുള്ളില്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് ഏജന്‍സി (ഫേമ) മിഷിഗണില്‍ 300 വെന്‍റിലേറ്ററുകള്‍, ഒരു ലക്ഷത്തിലധികം സര്‍ജിക്കല്‍ മാസ്കുകള്‍, രണ്ടു ലക്ഷത്തിലധികം കൈയുറകള്‍, രണ്ടര ലക്ഷത്തോളം ഫേസ് ഷീല്‍ഡുകള്‍ എന്നിവ വിതരണം ചെയ്യും.

Related News